വലിയ വില നല്‍കണം! കോള്‍, നെറ്റ് നിരക്കുകള്‍ക്ക് വന്‍ വര്‍ധനവ്

രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരക്കുകള്‍ ശരാശരി 42 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നത്.

Last Updated : Dec 1, 2019, 07:33 PM IST
വലിയ വില നല്‍കണം! കോള്‍, നെറ്റ് നിരക്കുകള്‍ക്ക് വന്‍ വര്‍ധനവ്

രാജ്യത്തെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കള്‍ കോള്‍, ഇന്‍റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ചു. വോഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നീ ബ്രാന്‍ഡുകളാണ് നിരക്കുകള്‍ ശരാശരി 42 ശതമാനമായി വര്‍ധിപ്പിച്ചിരിക്കുന്നത്.

പുതിയ നിരക്കുകള്‍ മൂന്നാം തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. 2 ദിവസം, 28 ദിവസം, 84 ദിവസം, 365. ദിവസം എന്നിങ്ങനെ കാലാവധിയുളള പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. 

മികച്ച പ്രതികരണം ലഭിച്ചിരുന്ന 199 രൂപയുടെ പ്ലാനിന് പകരം 249 രൂപയുടെ പ്ലാനാണ് ഇനി ലഭിക്കുക. അണ്‍ലിമിറ്റഡ് കോളുകള്‍, ദിവസം 1.5 ജിബി ഡേററ , ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനില്‍ ലഭിക്കുക. 

മറ്റ് ടെലികോം കമ്പനിനികളും നിരക്കുകള്‍ കൂട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുണ്ടായ വലിയ നിരക്ക് വര്‍ധനവാണിത്. നിരക്കിന് പുറമെ മറ്റ് ദാതാക്കളിലേക്കുള്ള കോളുകള്‍ക്ക് വൊഡാഫോണ്‍ - ഐഡിയ മിനിട്ടിന് 6 പൈസ വീതം ഈടാക്കും. 

2,28,84,365 ദിവസങ്ങള്‍ ദൈര്‍ഘ്യമുള്ള അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ അവതരിപ്പിക്കുമെന്ന് ടെലികോം ഓപ്പറേറ്റര്‍ അറിയിച്ചു. റിലയന്‍സ് ജിയോയും നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം ഐഡിയക്ക് 50,921 കോടി രൂപയും എയര്‍ടെല്ലിന് 23,045 കോടിയുമാണ് നഷ്ടം. വിഷയത്തില്‍ ട്രായ് ഇടപെടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപെടല്‍ ഉണ്ടായാല്‍ ടെലികോം കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ആശങ്ക ട്രായിക്കുണ്ട്.

പ്രമുഖ കമ്പനികളെല്ലാം തന്നെ ഇപ്പോള്‍ പ്രീപെയ്ഡ് റീചാര്‍ജ് പ്ലാനുകള്‍ 50 രൂപയില്‍ തുടങ്ങുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് ബാധകമായ പ്രത്യേക ഡേറ്റാ വൗച്ചറുകളിലും അക്കൗണ്ട് ബാലന്‍സ് പായ്ക്കുകളിലും വിലവര്‍ധനവ് ബാധകമായേക്കും.

അതേ സമയം അടുത്ത വര്‍ഷത്തോടെ നിരക്ക് വര്‍ധവ് 67 ശതമാനത്തിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ടെലികോം ഓപ്പറേറ്റര്‍മാര്‍ എല്ലാ റീച്ചാര്‍ജ് വിഭാഗങ്ങളിലും ഒരുപോലെ വിലവര്‍ധനവ് കൊണ്ടുവരാന്‍ സാധ്യതയുണ്ട്. ഇത് നിലവില്‍ ഫോണ്‍ റീച്ചാര്‍ജിനായി 100 രൂപയില്‍ താഴെ ചെലവഴിക്കുന്നവരെ ബാധിച്ചേക്കാം.

കഴിഞ്ഞ പാദത്തില്‍ ഐഡിയ-വോഡഫോണ്‍ 50000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. അതോടൊപ്പമാണ് ഇരു കമ്പനികളും സ്‌പെക്ട്രം വാടക ഇനത്തില്‍ ഉള്‍പ്പടെ വന്‍ കുടിശ്ശിക വരുത്തിയത്. 

Trending News