AIIMS Recruitment 2022: എയിംസിൽ 142 ഒഴിവുകൾ, ശമ്പളം 1,68,900 വരെ

ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ പോസ്റ്റിനും വെവ്വേറെ ഓൺലൈനായി അപേക്ഷിക്കണം

Written by - Zee Malayalam News Desk | Last Updated : May 16, 2022, 05:22 PM IST
  • ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ പോസ്റ്റിനും വെവ്വേറെ ഓൺലൈനായി അപേക്ഷിക്കണം
  • യോഗ്യത വെബ്സൈറ്റിൽ നിന്നും വിശദമായി വായിച്ച് മനസ്സിലാക്കണം
  • ആകെ 142 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻറാണിത്.
AIIMS Recruitment 2022: എയിംസിൽ 142 ഒഴിവുകൾ,  ശമ്പളം 1,68,900 വരെ

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഭോപ്പാലിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 142 തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെൻറാണിത്. ഫാക്കൽറ്റിക്കും നോൺ ഫാക്കൽറ്റി തസ്തികകളിലേക്കുള്ള റിക്രൂട്ട്മെൻറാണിത്. ഉദ്യോഗാർത്ഥികൾ എയിംസ് ഔദ്യോഗിക വെബ്സൈറ്റ് aiimsbhopal.edu.in വഴി ഓൺലൈനായി അപേക്ഷിക്കാൺം

"ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ പോസ്റ്റിനും വെവ്വേറെ ഓൺലൈനായി അപേക്ഷിക്കുകയും ഓരോ പോസ്റ്റിനും അപേക്ഷാ ഫീസ് അടക്കുകയും വേണം,"

ഫാക്കൽറ്റി തസ്തികകൾ

പ്രൊഫസർ - 29 
അഡീഷണൽ പ്രൊഫസർ - 14 
അസോസിയേറ്റ് പ്രൊഫസർ - 28 
അസിസ്റ്റന്റ് പ്രൊഫസർ - 29 

നോൺ ഫാക്കൽറ്റി 

രജിസ്ട്രാർ - 1 
ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് - 5
തസ്തികകൾ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഓഫീസർ - 1 
മെഡിക്കൽ ഫിസിക്സ് - 1 
അക്കൗണ്ട് ഓഫീസർ - 1 
ട്യൂട്ടർ ക്ലിനിക്കൽ ഇൻസ്ട്രക്ടർ - 33 

യോഗ്യത

വിവിധ തസ്തികകളിലേക്ക് വ്യത്യസ്ത യോഗ്യതകളാണ് നിശ്ചയിച്ചിരിക്കുന്നത് ഇവ വെബ്സൈറ്റിൽ നിന്നും വിശദമായി വായിച്ച് മനസ്സിലാക്കണം.
പരമാവധി ശമ്പളം 1,68,900 രൂപ വരെയാണ് ഇത് തസ്തികകൾക്ക് അനുസരിച്ച് മാറാം.

അപേക്ഷാ ഫീസ്

ഫാക്കൽറ്റി തസ്തികകളിലേക്കുള്ള അപേക്ഷാ ഫീസ് ജനറൽ/ഒബിസി വിഭാഗക്കാർക്ക് 2,000 രൂപയും SC/ST, PWD വിഭാഗക്കാർക്ക് 500 രൂപയുമാണ്.നോൺ ഫാക്കൽറ്റി തസ്തികകളിലേക്കുള്ള അപേക്ഷാ ഫീസ് അൺ റിസർവ്ഡ്, ഒബിസി വിഭാഗക്കാർക്ക് 1000 രൂപയും എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗക്കാർക്ക് 250 രൂപയുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News