ന്യൂഡെല്‍ഹി:ഡല്‍ഹിയിലെ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനാണ് ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.24 മണിക്കൂറിനിടെ മൂന്ന് ഉന്നതതല യോഗങ്ങളാണ് ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്തത്.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പങ്കെടുത്ത യോഗത്തില്‍ അദ്ധേഹം ഡല്‍ഹിയിലെ സ്ഥിതി വിവരിക്കുകയും സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപെടുകയും ചെയ്തു.പിന്നാലെ നേരത്തെ നിശ്ചയിച്ചിരുന്ന പരിപാടികള്‍ ,കേരള സന്ദര്‍ശനം അടക്കം റദ്ദാക്കിയ അമിത് ഷാ ഡല്‍ഹിയില്‍ തന്നെ ക്യാമ്പ് ചെയ്തുകൊണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
ഡല്‍ഹി പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പോലീസ് തലപ്പത്ത് പുതിയ ആളെ നിയമിക്കുന്നതിനും അമിത് ഷാ തയ്യാറായി,എസ് എന്‍ ശ്രീവാസ്തവയെ ക്രമസമാധാന ചുമതല നല്‍കികൊണ്ട് സ്പെഷ്യല്‍ കമ്മീഷണറായി നിയമിക്കുകയും ചെയ്തു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സംഘര്‍ഷത്തെ കുറിച്ചുള്ള പൂര്‍ണ്ണ വിവരം ശേഖരിക്കുകയും സുരക്ഷാ വിലയിരുത്തല്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.വടക്ക് കിഴക്കന്‍ ഡല്‍ഹിയിലെ ഡെപ്യുട്ടി കമ്മീഷണറുടെഓഫീസിലെത്തി ഉന്നത തലയോഗത്തില്‍ പങ്കെടുക്കുകയും ചെയ്തു.നിലവിലെ സ്ഥിതിഗതിഗല്‍ അജിത് ഡോവല്‍ വിലയിരുത്തുകയും ചെയ്തു.അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയതിന് പിന്നാലെ ഡല്‍ഹി പോലീസ് അക്രമികള്‍ക്കെതിരെ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിടുകയും ചെയ്തു.
11 എഫ്ഐആറുകളാണ് ഇതുവരെ പോലീസ് ഫയല്‍ ചെയ്തിട്ടുളളത്. മുതിര്‍ന്ന പോലീസ് ഉദ്യോസ്ഥര്‍ സംഘര്‍ഷ സ്ഥലത്തുണ്ട്. അവര്‍ സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണ്. സംഘര്‍ഷമേഖലയില്‍ ആവശ്യത്തിന് സേനയില്ലെന്ന ആരോപണത്തെ തുടര്‍ന്ന് സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിനായി 35 കമ്പനി കേന്ദ്രസേനയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ വിന്യസിക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.സംഘര്‍ഷം അമര്‍ച്ച ചെയ്യുന്നതിന് സൈന്യത്തെ വിളിക്കണം എന്ന ആവശ്യങ്ങളെ ആദ്യമേ തന്നെ അമിത് ഷാ തള്ളിക്കളയുകയായിരുന്നു.ഡല്‍ഹിയില്‍ അതിര്‍ത്തികള്‍ അടച്ചുകൊണ്ട് അക്രമികള്‍ക്കെതിരായ നടപടികള്‍ ഡല്‍ഹി പോലീസു തുടങ്ങിയിട്ടുണ്ട്.
സംഘര്‍ഷത്തെ തുടര്‍ന്ന് നാലിടങ്ങളില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.മോജ്പൂര്‍,ജഫ്രാബാദ്,ചന്ദ് ബാഗ്,കര്‍വാള്‍ നഗര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യു.അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും സംഘര്‍ഷം അവസാനിപ്പിച്ച് സാധാരണ നിലയിലേക്ക് ജനജീവിതം മടക്കികൊണ്ട് വരുന്നതിനുമാണ് അഭ്യന്തര മന്ത്രാലയം പോലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം,അര്ദ്ധ സൈനിക വിഭാഗം ദ്രുത കര്‍മ്മസേന എന്നിവയൊക്കെ സംഘര്‍ഷ ബാധിതമെഖലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.രാജ്യ തലസ്ഥാനത്ത് അക്രമം നടത്തുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്തു കൊണ്ട് അക്രമങ്ങള്‍ അവാസനിപ്പിക്കുന്നതിനുള്ള നീക്കങ്ങളാണ് ഡല്‍ഹി പോലീസ് നടത്തുന്നത്.