അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 107;രക്ഷാ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നല്‍കി!

അസമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി,അസം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ 

Last Updated : Jul 19, 2020, 09:07 PM IST
അസമിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 107;രക്ഷാ പ്രവര്‍ത്തനത്തിന് എല്ലാ പിന്തുണയും പ്രധാനമന്ത്രി ഉറപ്പ് നല്‍കി!

ഗുവാഹത്തി:അസമില്‍ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 107 ആയി,അസം ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്കുകള്‍ 
അനുസരിച്ച് 81 പേര്‍ പ്രളയത്തെ തുടര്‍ന്നുള്ള കെടുതികളിലും 26 പേര്‍ മണ്ണിടിച്ചിലിലും ആണ് മരിച്ചത്.

സംസ്ഥാനത്തെ 33 ജില്ലകളില്‍ 26 ഉം പ്രളയ ബാധിതമാണ്,കാര്‍ഷിക വിളകള്‍,വീടുകള്‍,റോഡുകള്‍,പാലങ്ങള്‍ എന്നിവ വ്യാപകമായി 
നശിച്ചിട്ടുണ്ട്,36 ലക്ഷം പേരെയാണ് പ്രളയം ബാധിച്ചത്,47,465 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

സംസ്ഥാനത്താകെ 290 ക്യാമ്പുകളാണ് തയ്യാറാക്കിയിട്ടുള്ളത്,കാസിരംഗ ദേശീയോദ്യാനത്തില്‍ നൂറോളം വന്യജീവികള്‍ കൊല്ലപെട്ടെന്നാണ് വിവരം.

Also Read;അസമില്‍ പ്രളയം നാശം വിതയ്ക്കുന്നു..ചിത്രങ്ങളിലൂടെ..

കാസിരംഗയുടെ 85 ശതമാനം പ്രദേശവും വെള്ളത്തിനടിയിലാണ്.അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളുമായി
ഫോണിലൂടെ പ്രളയ സാഹചര്യം ചര്‍ച്ച ചെയ്തു.

വെള്ളപോക്കത്തെ നേരിടാന്‍ പ്രധാനമന്ത്രി അസമിന് എല്ലാ സഹായവും ഉറപ്പ് നല്‍കുകയും  ചെയ്തു,നിലവില്‍ സംസ്ഥാനത്ത് പ്രളയ സ്ഥിതി ഭേദപെട്ടിട്ടുണ്ട്.

പല സ്ഥലങ്ങളിലും നദികളിലും ജലനിരപ്പ്‌ അപകട നിരപ്പിന് താഴെയാണ്.

Trending News