Atishi Marlena: ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അതിഷി മർലേന; മന്ത്രിസഭയിൽ ആറുപേർ

Atishi Marlena Oath taking Ceremony: സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം രാജ്യതലസ്ഥാനം ഭരിക്കുന്ന മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന.

Written by - Zee Malayalam News Desk | Last Updated : Sep 21, 2024, 05:26 PM IST
  • ഡോ. തൃപ്ത വാഹിയുടെയും ഡോ. വിജയ് സിം​ഗിന്റെയും മകളായി 1981 ജൂൺ എട്ടിനാണ് അതിഷിയുടെ ജനനം
  • മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ പാർട്ടിയുടെ പ്രധാന മുഖം അതിഷിയായിരുന്നു
Atishi Marlena: ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അതിഷി മർലേന; മന്ത്രിസഭയിൽ ആറുപേർ

ന്യൂഡൽഹി: അതിഷി മർലേന ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഡൽഹി രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് അതിഷി സത്യപ്രതിജ്ഞ ചെയ്തത്. ഗോപാൽ റായി, കൈലാഷ് ​ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് അഹ്ലാവത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഉടൻ തന്നെ അരവിന്ദ് കേജ്രിവാൾ രാജി പ്രഖ്യാപിച്ചിരുന്നു. അരവിന്ദ് കേജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്. ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവ് മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർ പിന്തുണച്ചതോടെ അതിഷിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു.

ALSO READ: അരവിന്ദ് കേജ്‌രിവാൾ രാജിവച്ചു; രാജിക്കത്ത് ലഫ്റ്റനന്റ് ​ഗവർണർക്ക് കൈമാറി

സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം രാജ്യതലസ്ഥാനം ഭരിക്കുന്ന മൂന്നാമത്തെ വനിതാ മുഖ്യമന്ത്രിയാണ് അതിഷി മർലേന. ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കിയ നേതാവാണ് അതിഷി. ഡൽഹിയിലെ ജനപ്രിയ പദ്ധതികൾക്ക് പിന്നിലും അതിഷിയുണ്ടായിരുന്നു.

പക്വമായ പെരുമാറ്റമാണ് അതിഷിയെ വ്യത്യസ്തയാക്കുന്നത്. മദ്യനയക്കേസിൽ അരവിന്ദ് കേജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ പാർട്ടിയുടെ പ്രധാന മുഖം അതിഷിയായിരുന്നു. ഡോ. തൃപ്ത വാഹിയുടെയും ഡോ. വിജയ് സിം​ഗിന്റെയും മകളായി 1981 ജൂൺ എട്ടിനാണ് അതിഷിയുടെ ജനനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News