ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്റ്റേജ് 3 വാഹനങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം

മലിനീകരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്‌റ്റേജ് (ബിഎസ്)-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കുന്നതിന് നിരോധനം. .  ബി.എസ്-4 വാഹനങ്ങള്‍ മാത്രമേ അടുത്ത മാസം മുതല്‍ വില്‍ക്കാനാവൂ. കേസില്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

Last Updated : Mar 29, 2017, 05:26 PM IST
ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് സ്റ്റേജ് 3 വാഹനങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം

ന്യൂഡല്‍ഹി: മലിനീകരണ നിയന്ത്രണ നിയമപ്രകാരം ഭാരത് സ്‌റ്റേജ് (ബിഎസ്)-3 വാഹനങ്ങള്‍ ഏപ്രില്‍ ഒന്നുമുതല്‍ വില്‍ക്കുന്നതിന് നിരോധനം. .  ബി.എസ്-4 വാഹനങ്ങള്‍ മാത്രമേ അടുത്ത മാസം മുതല്‍ വില്‍ക്കാനാവൂ. കേസില്‍ ജഡ്ജിമാരായ മദന്‍ ബി. ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

ബി.എസ്3 വില്‍ക്കാനുള്ള സമയപരിധി നീട്ടീനല്‍കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മാണക്കമ്പനികളുടെ സംഘടന (സിയാം) നല്‍കിയ ഹര്‍ജിയിലാണ് സുപ്രിംകോടതി ഉത്തരവ്. 

2015ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന വിജ്ഞാപനമാണ് 2017 ഏപ്രിൽ ഒന്നുമുതൽ ബിഎസ് 4 വാഹനങ്ങൾ മാത്രമേ നിരത്തിലിറങ്ങാനും വിൽക്കാനും പാടുള്ളൂ എന്ന്‍ നിഷ്കർഷിക്കുന്നത്.

ഭാരത് സ്റ്റേജ്-മൂന്ന് മലനീകരണ മാനദണ്ഡമുള്ള എട്ടു ലക്ഷത്തോളം വാഹനങ്ങളാണ് വിവിധ കമ്പനികളിൽ വിറ്റഴിയാതെ ഉള്ളത്. ഏപ്രിൽ ഒന്ന് വരെയുള്ള വിൽപന നിയന്ത്രണം നീട്ടണമെന്ന് കേന്ദ്രസർക്കാറിനോട് വാഹന നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ വാഹന നിർമാതാക്കൾക്ക് പിന്താങ്ങുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. 

 

Trending News