Ayushman Bharat Yojana: ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത, ഈ സൗകര്യം ഇനി പൂർണ്ണമായും സൗജന്യം

അതായത് മോദി സർക്കാർ ഇപ്പോൾ Entitlement Card തികച്ചും സൗജന്യമാക്കിയിട്ടുണ്ട്.  നേരത്തെ 30 രൂപ ഈടാക്കിയിരുന്നു.       

Written by - Zee Malayalam News Desk | Last Updated : Feb 20, 2021, 02:50 PM IST
  • ആയുഷ്മാൻ യോജനയുടെ ഗുണഭോക്താക്കൾക്ക് വലിയ ആശ്വാസം
    ഇപ്പോൾ യോഗ്യതാ കാർഡ് സൗജന്യമായി ലഭിക്കും
    വീണ്ടും അച്ചടിക്കുന്നതിന് 15 രൂപ ഈടാക്കുന്നു
Ayushman Bharat Yojana: ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത, ഈ സൗകര്യം ഇനി പൂർണ്ണമായും സൗജന്യം

ന്യുഡൽഹി:  Ayushman Bharat Yojana: നിങ്ങൾ ആയുഷ്മാൻ ഭാരത് യോജനയുടെ (Ayushman Bharat Yojana) ഗുണഭോക്താവാണെങ്കിൽ അല്ലെങ്കിൽ ഉടനെ ഈ യോജന രജിസ്ട്രേഷൻ  (Registration) ചെയ്യാൻ പോകുകയാണെങ്കിൽ  ഇതാ നിങ്ങൾക്ക് മോദി സർക്കാറിന്റെ വക ഒരു മികച്ച സമ്മാനം.  അതായത് മോദി സർക്കാർ ഇപ്പോൾ Entitlement Card തികച്ചും സൗജന്യമാക്കിയിട്ടുണ്ട്.  നേരത്തെ 30 രൂപ ഈടാക്കിയിരുന്നു. മോദി സർക്കാരിന്റെ ഈ തീരുമാനം പാവപ്പെട്ട കുടുംബങ്ങൾക്ക് വളരെയധികം ആശ്വാസം നൽകുമെന്ന കാര്യത്തിൽ സംശയമില്ല.  

കാർഡ് എങ്ങനെ ലഭിക്കും

ആയുഷ്മാൻ പദ്ധതിയുടെ (Ayushman Bharat Yojana) ഗുണഭോക്താക്കൾ ഇതുവരെ യോഗ്യതാ കാർഡിനായി കോമൺ സർവീസ് സെന്ററുകളുമായി (CSC) ബന്ധപ്പെട്ടിരുന്നു.  ഗ്രാമീണ തലത്തിലുള്ള ഓപ്പറേറ്റർക്ക് 30 രൂപ നൽകിയാണ് കാർഡ് വാങ്ങിയിരുന്നത്. ഇപ്പോൾ പുതിയ സംവിധാനത്തിന് കീഴിൽ ആദ്യമായി കാർഡ് എടുക്കുന്നവർക്ക്  സൗജന്യമാണ്.  പക്ഷേ ഗുണഭോക്താവ് ഡൂപ്ലികേറ്റ് കാർഡിനോ അല്ലെങ്കിൽ കാർഡിന്റെ റീപ്രിന്റിനോ വേണമെങ്കിൽ 15 രൂപ നൽകണം. ഈ കാർഡുകൾ Biometric Authentication ശേഷമായിരിക്കും ഗുണഭോക്താക്കൾക്ക് നൽകുന്നത്.

Also Read: PM Kisan: അടുത്ത ഗഡു മാർച്ചിൽ കിട്ടും! 2 മിനിട്ടിനുള്ളിൽ അറിയാം നിങ്ങളുടെ പേര് പട്ടികയിലുണ്ടോയെന്ന്

NHA, CSC കരാർ

വലിയൊരു തീരുമാനമാണ് ഈ മാറ്റത്തിലൂടെ മോദി സർക്കാർ (Modi Government) കൊണ്ടുവന്നത്.  ദേശീയ ആരോഗ്യ അതോറിറ്റിയും (എൻ‌എച്ച്‌എ) ഐടി മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്ന സി‌എസ്‌സിയും പുതിയ നിയമങ്ങളുടെ കരാറിൽ ഒപ്പിട്ടു.  NHA ഒരു സർക്കാർ ഏജൻസിയാണ്.  അത് ഈ സ്കീമിന്റെ മാനേജ്മെൻറ് നോക്കുന്നു.  അതേസമയം CSC ഒരു സ്വകാര്യ ഏജൻസിയാണ് അത് ഇതിന്റെ ഉത്പാദനം കൈകാര്യം ചെയ്യുന്നു. ആയുഷ്മാൻ കാർഡ് നൽകുമ്പോൾ NHA ആദ്യമായി സി‌എസ്‌സിക്ക് 20 രൂപ നൽകും. ഈ കരാറിന്റെ പ്രധാന ലക്ഷ്യം പദ്ധതിക്ക് കീഴിൽ PVC ആയുഷ്മാൻ കാർഡുകൾ (Ayushman Cards) നിർമ്മിക്കുക എന്നതാണ്. ഇതിനുപുറമെ, പദ്ധതി പ്രകാരം സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്.

പദ്ധതി ഗുണഭോക്താക്കൾക്ക് വലിയ ആശ്വാസം

ആയുഷ്മാൻ പദ്ധതി പ്രയോജനപ്പെടുത്താൻ പിവിസി കാർഡ് നിർബന്ധമല്ലെന്ന് NHA യുടെ CEO രാംസേവക് ശർമ പറഞ്ഞു. പഴയ കാർഡുകളുള്ള ഗുണഭോക്താക്കൾക്ക് അതിന്റെ അടിസ്ഥാനത്തിൽ പദ്ധതിയുടെ പ്രയോജനം ലഭ്യമാകും. ആരോഗ്യ ഉദ്യോഗസ്ഥർക്ക് പിവിസി കാർഡുകൾ വഴി ഗുണഭോക്താക്കളെ തിരിച്ചറിയാൻ എളുപ്പമാകും. കൂടാതെ ആവശ്യമുള്ള ഗുണഭോക്താക്കൾക്ക് യാതൊരു മാറ്റവുമില്ലാതെ ആരോഗ്യ സേവനങ്ങൾ ലഭിക്കും.

ആയുഷ്മാൻ ഭാരത് പദ്ധതി

ആയുഷ്മാൻ ഭാരത് യോജന (Ayushman Bharat Yojana) മോദി സർക്കാർ 2017 ൽ ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പാവപ്പെട്ട കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. ഇതുവരെ 1 കോടി 63 ലക്ഷം ഗുണഭോക്താക്കൾക്ക് ഈ പദ്ധതി പ്രകാരം ചികിത്സ നൽകിയിട്ടുണ്ട്. ആയുഷ്മാൻ കാർഡിന്റെ ഗുണഭോക്താക്കൾക്ക് ഏത് സ്വകാര്യ ആശുപത്രിയിലും ആവശ്യാനുസരണം ചികിത്സ നേടാം എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News