BECIL Recruitment 2023: ബിഇസിഐഎൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; ശമ്പളം 50,000 രൂപ വരെ

BECIL Recruitment: ബിഇസിഐഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ becil.com വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി മാർച്ച് 24 ആണ്.

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 04:18 PM IST
  • becil.com വഴി അപേക്ഷ സമർപ്പിക്കാം
  • അവസാന തീയതി മാർച്ച് 24
  • 28 തസ്തികകളിലേക്കാണ് നിയമനം
BECIL Recruitment 2023: ബിഇസിഐഎൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു; ശമ്പളം 50,000 രൂപ വരെ

ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിഇസിഐഎൽ) ഇ-ടെൻഡറിങ് പ്രൊഫഷണൽ, ഫിനാൻസ് ഫെസിലിറ്റേഷൻ പ്രൊഫഷണൽ, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് പ്രക്രിയ ഉടൻ പൂർത്തിയാക്കും. ഉദ്യോഗാർഥികൾക്ക് ബിഇസിഐഎല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റായ becil.com വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 24 ആണ്. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ഓർഗനൈസേഷനിൽ 28 തസ്തികകളിലേക്ക് നിയമനം നടത്തും.

ഇ - ടെൻഡറിങ് പ്രൊഫഷണൽ: ബിഇ/ബിടെക് അല്ലെങ്കിൽ ഇ-ടെൻഡറിങ്, ​ഗവൺമെന്റ് ഇ മാർക്കറ്റ്പ്ലെയ്സ്, അനുബന്ധ ഇന്റർനെറ്റ് സാങ്കേതികവിദ്യകൾ എന്നിവയിൽ അറിവുള്ള എംബിഎ ബിരുദധാരികൾക്ക് അപേക്ഷ സമർപ്പിക്കാം. ശമ്പളം- 50,000.

ALSO READ: Agniveer Recruitment 2023: അഗ്നിവീറിന് അപേക്ഷിക്കേണ്ട അവസാന തീയ്യതി ഇന്ന്, ഇവ ശ്രദ്ധിക്കണം

ഫിനാൻസ് ഫെസിലിറ്റേഷൻ പ്രൊഫഷണൽ: എം.ബി.എ/ ഐ.സി.ഡബ്ല്യു.എ/ ബി.കോം, എം.എസ്.എം.ഇ സെക്‌ടറിലെ ബാങ്കുകളെക്കുറിച്ചുള്ള അറിവുണ്ടായിരിക്കണം. ശമ്പളം- 50,000.

ഓഫീസ് അറ്റൻഡന്റ്: കുറഞ്ഞത് പത്താം ക്ലാസ് പാസായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ഉദ്യോഗാർഥികൾക്ക് മുൻ​ഗണന. പ്രാദേശിക ഭാഷയിൽ പ്രാവീണ്യം ഉണ്ടായിരിക്കണം. ശമ്പളം: 18,499.

അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ becil.com അല്ലെങ്കിൽ becilregistration.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

ALSO READ: GAIL Recruitment 2023: ​ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ അസോസിയേറ്റ് തസ്തികകളിൽ ഒഴിവുകൾ

അപേക്ഷ ഫീസ്:

ജനറൽ - 885 രൂപ 
ഒബിസി - 885 രൂപ  
എസ് സി/എസ് ടി - 531 രൂപ 
എക്സ്-സർവീസ്മാൻ - 885 രൂപ 
സ്ത്രീകൾ - 885 രൂപ   
ഇഡബ്ല്യുഎസ്/ഫിസിക്കലി ഹാൻഡികാപ്ഡ് - 531 രൂപ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News