Bihar election results 2020: 125 സീറ്റുകൾ നേടി ബീഹാറിൽ NDA വീണ്ടും അധികാരത്തിലേക്ക്

ചൊവ്വാഴ്ച രാവിലെ  എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് പൂർത്തിയായത്.    

Last Updated : Nov 11, 2020, 07:42 AM IST
  • 122 സീറ്റുകളാണ് 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.
  • എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തിവെട്ടിയായിരുന്നു എൻഡിഎയുടെ വിജയക്കുതിപ്പ്.
  • വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഇത് ശരിവക്കുന്ന തരത്തിലായിരുന്നു ഫലങ്ങൾ പുറത്തുവന്നത് എങ്കിലും പിന്നീട് അത് മാരി മറിയുകയായിരുന്നു.
Bihar election results 2020: 125 സീറ്റുകൾ നേടി ബീഹാറിൽ NDA വീണ്ടും അധികാരത്തിലേക്ക്

പട്ന (Patna):  125 സീറ്റുകൾ നേടി ബീഹാറിൽ (Bihar Assembly election) NDA വീണ്ടും അധികാരത്തിലേക്ക്.  ചൊവ്വാഴ്ച രാവിലെ  എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് പൂർത്തിയായത്.  കോൺഗ്രസിന്റെയും ആർജെഡിയും ചേർന്നുള്ള മഹാഗഡ് ബന്ധൻ സഖ്യത്തെ പരാജയപ്പെടുത്തിയാണ് NDA ഭരണത്തുടർച്ച നേടിയത്.  20 മണിക്കൂറുകൾ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് എൻഡിഎ ഈ നേട്ടം കൈവരിച്ചത്.  

 

 

അവസാന ഘട്ടം വരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിട്ടും 110 സീറ്റുകൾ മാത്രം നേടാനെ മഹാസഖ്യത്തിന് കഴിഞ്ഞുള്ളൂ.  RJD യുമായി ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവി BJPക്ക് നഷ്ടമായത്. ബിജെപിക്ക് 74 സീറ്റുകളും ആർജെഡിക്ക് 75 സീറ്റുകളുമാണ് ലഭിച്ചത്. എന്നാൽ 70 മണ്ഡലങ്ങളിൽ മത്സരിച്ച കോൺഗ്രസ്സിന് വെറും 19 സീറ്റുകൾ മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ.  

കോൺഗ്രസിന് നേടാനായത് 9. 49 ശതമാനം വോട്ടുകൾ മാത്രമാണ്.  ആർജെഡിക്ക് 23.1 ശതമാനം വോട്ടുകൾ ലഭിച്ചു.  ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിന് 43 സീറ്റുകളാണ് നേടിയത്. 

122 സീറ്റുകളാണ് 243 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.  NDA മുന്നണിയിൽ മത്സരിച്ച വികാസ് ഷീൽ ഇൻസാൻ പാർട്ടിയും ഹിന്ദുസ്ഥാനി അവാം മോർച്ചയും നാല് സീറ്റുകൾ വീതം നേടി.

Also read: ബീഹാറില്‍ NDAയ്ക്ക് നിര്‍ണ്ണായക വിജയം നേടിക്കൊടുത്തത് ഒവൈസിയോ?

മഹാഗഡ് ബന്ധൻ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച സിപിഎമ്മും സിപിഐയും രണ്ട് സീറ്റുകൾ വീതം നേടിയിട്ടുണ്ട്.  ഇവർക്കൊപ്പം ഉണ്ടായിരുന്ന സിപിഐ എംഎൽ 12 സീറ്റുകളിൽ വിജയിച്ചു. ചിരാഗ് പാസ്വാന്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിക്ക് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. BSP ക്കും ഒരു മണ്ഡലത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം അഞ്ച് സീറ്റുകളിൽ വിജയിച്ചു.

എക്സിറ്റ് പോൾ (Exit Poll) പ്രവചനങ്ങളെ കടത്തിവെട്ടിയായിരുന്നു എൻഡിഎയുടെ വിജയക്കുതിപ്പ്.  വോട്ടെണ്ണലിന്റെ തുടക്കത്തിൽ ഇത് ശരിവക്കുന്ന തരത്തിലായിരുന്നു ഫലങ്ങൾ പുറത്തുവന്നത് എങ്കിലും പിന്നീട് അത് മാരി മറിയുകയായിരുന്നു.  

Trending News