ബിജെപി എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ എംപിയുടെ കാര്‍ മറിയുകയായിരുന്നു.   

Last Updated : Nov 10, 2019, 03:55 PM IST
ബിജെപി എംപിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

ഹരിദ്വാര്‍: ബിജെപി എംപി തിരാത് സിംഗ് റാവത്ത് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ ഭീമഗോഡ് പന്തിന് സമീപത്തുവെച്ചായിരുന്നു അപകടം. 

മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ എംപിയുടെ കാര്‍ മറിയുകയായിരുന്നു. 

തിരാത് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് ഖാര്‍വാളിലെ എംപിയാണ്. അപകടസമയത്ത് അദ്ദേഹത്തിനോടൊപ്പം ഡ്രൈവറും ഗണ്‍മാനുമുണ്ടായിരുന്നു.

കഴുത്തിന് പരിക്കേറ്റ എംപിയെ ഹരിദ്വാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

Trending News