പാറ്റ്‌ന: ബിഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉൾപ്പെടെയുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തെ സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ഫോടനത്തിൽ ഇതുവരെ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ട്. പരിക്കേറ്റവരെ ബി എച്ച് യു ആശുപത്രിയിലാണ് പ്രവശിപ്പിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രാമനവമി ദിനത്തില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടായതിന് പിന്നാലെയാണ് നഗരത്തില്‍ ബോംബ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.
ALSO READ: Indigo Flight: മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിന് നേരെ അതിക്രമം; സ്വീഡിഷ് പൗരന്‍ അറസ്റ്റില്‍
രാമനവമി ആഘോഷങ്ങള്‍ക്കിടെ സസാരാമിലും ഷെരീഫിലും പൊട്ടിപ്പുറപ്പെട്ട വർഗീയ സംഘർഷത്തിൽ 45 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തില്‍ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. വർഗീയ സംഘർഷത്തിനിടെ അക്രമികൾ വാഹനങ്ങൾക്കും വീടുകൾക്കും തീവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...