ന്യൂഡൽഹി:മഹാരാഷ്ട്ര റെവന്യൂ മന്ത്രിയായിരുന്ന ഏക്‌നാഥ് കഡ്സക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തി കേസെടുക്കണമെന്ന്‍ ആം ആദ്മി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. രാജ്യത്തിനെതിരെയാണ് കഡ്സെ പ്രവർത്തിച്ചതെന്നും കഡ്സെ രാജ്യദ്രോഹിയാണെന്നും കെജ്രിവാൾ പറഞ്ഞു . അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി രഹസ്യബന്ധം പുലർത്തി, സർക്കാർ ഭൂമി ചെറിയ വിലക്ക് ബന്ധുക്കൾക്ക് നൽകി എന്ന ആരോപണങ്ങളെ തുടർന്നാണ് കഡ്സെ രാജിവെച്ചത്.
പട്ടേല്‍ പ്രക്ഷോഭ നായകൻ ഹർദിക് പേട്ടലിനെതിരെ നടപടിയെടുക്കാൻ എന്ത് ആവേശമായിരുന്നു സർക്കാറിന്. 60 കോടി രൂപ വിലയുള്ള സർക്കാർ ഭൂമി വെറും മൂന്ന് കോടി രൂപക്ക് ഭാര്യയുടെയും മരുമകന്റെയുംപേരിലേക്കാണ് കഡ്സെ മാറ്റിയതെന്നും കെജ്രിവാൾ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
കഡ്സക്കെതിരായ പ്രതിപക്ഷത്തിന്‍റെ അഴിമതി ആരോപണങ്ങളെ മഹാരാഷ്ട്രയിലെ ഫട്നാവിസ് സർക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതേതുടർന്നാണ് മഹാരാഷ്ട്ര ബി.ജെ.പി നേതൃത്വം കഡ്സയോട് മന്ത്രിസ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടത്.