Bihar Blast: ബീഹാറിലെ ഭാഗൽപൂരില്‍ സ്ഫോടനം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ബീഹാറിലെ ഭാഗൽപൂരില്‍ നടന്ന സ്ഫോടന പരമ്പരയിൽ 9 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും  ചെയ്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. 

Written by - Zee Malayalam News Desk | Last Updated : Mar 4, 2022, 10:03 AM IST
  • ബീഹാറിലെ ഭാഗൽപൂരില്‍ നടന്ന സ്ഫോടന പരമ്പരയിൽ 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു
  • പടക്കങ്ങൾ ഉണ്ടാക്കുന്നതായി പറയപ്പെടുന്ന ഒരു വീട്ടിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്നാണ് ദുരന്തം സംഭവിച്ചത്
Bihar Blast: ബീഹാറിലെ ഭാഗൽപൂരില്‍ സ്ഫോടനം,  9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

Bhagalpur, Bihar: ബീഹാറിലെ ഭാഗൽപൂരില്‍ നടന്ന സ്ഫോടന പരമ്പരയിൽ 9 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും  ചെയ്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. 

ഭഗൽപൂരിൽ പടക്കങ്ങൾ ഉണ്ടാക്കുന്നതായി പറയപ്പെടുന്ന ഒരു വീട്ടിൽ ഉണ്ടായ സ്ഫോടനത്തെത്തുടർന്നാണ് ദുരന്തം സംഭവിച്ചത്.  വെടിയുണ്ടകൾ, പടക്കങ്ങൾ, നാടൻ ബോംബുകൾ എന്നിവയുടെ നിര്‍മ്മാണം സംഭവസ്ഥലത്ത് നടന്നിരുന്നു  എന്നാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം ഭാഗൽപൂർ റേഞ്ച് ഡിഐജി സുജീത് കുമാർ മാധ്യമങ്ങളോട് പറഞ്ഞത്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന പൂർത്തിയാക്കിയ ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും അദ്ദേഹം  അറിയിച്ചു.

സ്ഫോടനത്തില്‍  പരിക്കേറ്റവർ  ഭാഗൽപൂരിരിലെ  ജവഹർലാൽ നെഹ്‌റു കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

Also Read: Russia Ukraine: യുക്രൈയിനിൽ ഇന്ത്യൻ വിദ്യാർഥിക്ക് വെടിയേറ്റെന്ന് കേന്ദ്രമന്ത്രി വികെ സിങ്ങ്

തതാർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ കജ്വാലിചക്കിലെ ഒരു വീട്ടിൽ അർദ്ധരാത്രിയോടെയാണ് സംഭവം. ബോംബ് സ്‌ഫോടനത്തിന്‍റെ ആഘാതത്തിൽ വീട് പത്തു മുക്കാലും തകര്‍ന്നു.  വീട്ടുടമസ്ഥൻ അനധികൃതമായി പടക്കങ്ങൾ നിര്‍മ്മിച്ചിരുന്നതായി പ്രദേശവാസികള്‍  പോലീസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News