CBSE 10th Result 2021: മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി നീട്ടി, പത്താം ക്ലാസ് ഫലം വൈകും

പത്താം ക്ലാസ് വിദ്യാര്‍ഥികളെ വെട്ടിലാക്കി വീണ്ടും CBSE, സ്‌കൂളുകള്‍ക്ക് മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതോടെ റിസള്‍ട്ട്‌ ഇനിയും വൈകും...  

Written by - Zee Malayalam News Desk | Last Updated : May 18, 2021, 11:59 PM IST
  • ജൂണ്‍ 11നകം മാര്‍ക്കുകള്‍ സമര്‍പ്പിച്ച്‌ ജൂണ്‍ മൂന്നാംവാരത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു സി.ബി.എസ്.സി അറിയിച്ചിരുന്നത്.
  • മാര്‍ക്കുകള്‍ സമര്‍പ്പിക്കാന്‍ സ്‌കൂളുകള്‍ക്ക് നല്‍കിയ സമയപരിധി നീട്ടിയതോടെ ഫല പ്രഖ്യാപനം വൈകുമെന്ന് ഉറപ്പായി.
  • പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് അപ്ലോഡ് ചെയ്യാന്‍ സ്‌കൂളുകള്‍ക്ക് നല്‍കിയ സമയപരിധി ജൂണ്‍ 30 വരെയാണ് നീട്ടിയത്.
CBSE 10th Result 2021: മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി നീട്ടി, പത്താം ക്ലാസ്  ഫലം  വൈകും

New Delhi: പത്താം ക്ലാസ് വിദ്യാര്‍ഥികളെ വെട്ടിലാക്കി വീണ്ടും CBSE, സ്‌കൂളുകള്‍ക്ക് മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയതോടെ റിസള്‍ട്ട്‌ ഇനിയും വൈകും...  

മിക്ക  സംസ്ഥാനങ്ങളിലും Lockdown പ്രഖ്യാപിച്ചിരിക്കുന്ന  സാഹചര്യത്തിലാണ്  മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി  CBSE നീട്ടിയത്.   പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് അപ്ലോഡ് ചെയ്യാന്‍ സ്‌കൂളുകള്‍ക്ക് നല്‍കിയ സമയപരിധി ജൂണ്‍ 30 വരെയാണ്  നീട്ടിയത്.    

ജൂണ്‍ 11നകം മാര്‍ക്കുകള്‍ സമര്‍പ്പിച്ച്‌ ജൂണ്‍ മൂന്നാംവാരത്തിനുള്ളില്‍ ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു  സി.ബി.എസ്.സി അറിയിച്ചിരുന്നത്. മാര്‍ക്കുകള്‍ സമര്‍പ്പിക്കാന്‍   സ്‌കൂളുകള്‍ക്ക് നല്‍കിയ സമയപരിധി നീട്ടിയതോടെ ഫല പ്രഖ്യാപനം വൈകുമെന്ന് ഉറപ്പായി. 

CBSE പത്താം ക്ലാസ്  പരീക്ഷാഫലം ജൂലൈ  മാസം പകുതിയോടെ   പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകള്‍. 

 പല സംസ്ഥാനങ്ങളും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.  അദ്ധ്യാപകരുടെ സുരക്ഷ മാനിച്ച്‌ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് സമര്‍പ്പിക്കാനുള്ള തീയതി നീട്ടുകയാണെന്ന്  CBSE കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് സന്യം ഭരദ്വാജ് അറിയിച്ചു. 

കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍  മെയ്‌ 4 മുതല്‍ നടത്താനിരുന്ന  പത്താക്ലാസ്സ് പരീക്ഷകള്‍  CBSE  റദ്ദാക്കിയിരുന്നു. പകരം  വിദ്യാര്‍ത്ഥികളുടെ അസൈന്മെന്റുകളും ക്ലാസ്സ് ടെസ്റ്റുകളുടെ മാര്‍ക്കും ഉപയോഗിച്ച്‌ ഫലം മൂല്യനിര്‍ണയം നടത്താന്‍ ബോര്‍ഡ് തീരുമാനിയ്ക്കുകയായിരുന്നു. 

അതേസമയം, റിസള്‍ട്ട്‌ വൈകുന്നത്  CBSE വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പരത്തിയിരിയ്ക്കുകയാണ്.  കാരണം,  കേരളത്തില്‍ CBSEയില്‍ നിന്ന് പത്താം ക്ലാസ്  പാസായശേഷം  പതിനൊന്നാം ക്ലാസിലേക്ക് സ്റ്റേറ്റ് സിലബസില്‍ പഠിക്കാനെത്തുന്ന കുട്ടികള്‍ ഏറെയുണ്ട്. കണക്കനുസരിച്ച് 40,000  മുതല്‍  45,000 വരെ കുട്ടികളാണ് ഇത്തരത്തില്‍  +2 സ്റ്റേറ്റ് സിലബസില്‍ പഠിക്കാനെത്തുന്നത്. 

Also Read: Covaxin Trials : കുട്ടികളിലെ വാക്സിൻ പരീക്ഷണത്തിന്റെ രണ്ടാംഘട്ടം അടുത്ത 12 ദിവസത്തിനുള്ളിൽ ആരംഭിക്കും, ആദ്യഘട്ടം വിജയമെന്ന് കേന്ദ്രം

ഇവര്‍ ഇനി  പ്ലസ് വണ്‍ പ്രവേശനത്തില്‍ ഏതെങ്കിലും തരത്തില്‍ പിന്തള്ളപ്പെടുമോ എന്ന ചിന്തയാണ് കുട്ടികള്‍ക്ക്.  ഒപ്പം മാര്‍ക്കുകള്‍ എങ്ങനെയാകും  എന്ന  കാര്യത്തിലും കുട്ടികള്‍ക്ക്  ആശങ്കയാണ്. ആ അവസരത്തിലാണ്  റിസള്‍ട്ട്‌ ഇനിയും വൈകുമെന്ന  സാഹചര്യം  ഉടലെടുത്തിരിയ്ക്കുന്നത്...  ഇത് കുട്ടികളെ വീണ്ടും ആശങ്കയിലാക്കിയിരിയ്ക്കുകയാണ്....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

 

Trending News