CBSE Term 2 Date Sheet: സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 മുതൽ

സിബിഎസ്ഇ (CBSE) 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ടേം പരീക്ഷയുടെ  (CBSE Second Term Examination 2022) തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 12, 2022, 01:29 PM IST
  • CBSE 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ടേം പരീക്ഷയുടെ തീയതികൾ പ്രഖ്യാപിച്ചു.
  • ഏപ്രിൽ 26 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.
CBSE Term 2 Date Sheet: സിബിഎസ്ഇ 10, 12 ക്ലാസ് രണ്ടാം ടേം പരീക്ഷ ഏപ്രിൽ 26 മുതൽ

CBSE Term 2 Date Sheet: സിബിഎസ്ഇ (CBSE) 10,12 ക്ലാസുകളിലേക്കുള്ള രണ്ടാം ടേം പരീക്ഷയുടെ  (CBSE Second Term Examination 2022) തീയതികൾ പ്രഖ്യാപിച്ചു. ഏപ്രിൽ 26 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്.

10, 12 ക്ലാസ് പരീക്ഷകൾ ഓഫ്‌ലൈൻ മോഡിലായിരിയ്ക്കും നടക്കുക.  രാവിലെ പത്തര മുതൽ ഒറ്റ ഷിഫ്റ്റായിട്ടായിരിക്കും പരീക്ഷ നടത്തുക. പത്താം ക്ലാസ് പരീക്ഷ മെയ് 24 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ജൂൺ 15 നും അവസാനിക്കും.  ഏപ്രിൽ 26 ന് ആരംഭിക്കുന്ന  രണ്ടാം ടേം പരീക്ഷയുടെ കൂടുതൽ വിശദാംശങ്ങൾ സിബിഎസ്ഇ വെബ്‌സൈറ്റിൽ ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക്   CBSE യുടെ  ഔദ്യോഗിക വെബ്‌സൈറ്റ് ആയ cbseresults.nic.in അല്ലെങ്കില്‍   cbse.gov.in  സന്ദര്‍ശിക്കാം   

വിദ്യാര്‍ത്ഥികള്‍ക്ക്  രണ്ടാം ടേം പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആവശ്യത്തിലേറെ സമയം ലഭിക്കുമെന്ന് പരീക്ഷാതിയതികള്‍ പ്രഖ്യാപിച്ചുകൊണ്ട് സിബിഎസ്ഇ ബോർഡ് അധികൃതർ അറിയിച്ചു.  

Also Read: CBSE Class 10th Term 1 Results 2022: സിബിഎസ്ഇ പത്താം ക്ലാസ് ടേം 1 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വിവിധ സ്കൂളുകളിൽ ഇതിനോടകം പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിച്ചു. പ്രാക്ടിക്കൽ പരീക്ഷകൾ 2022 മാർച്ച് 2 മുതലാണ് ആരംഭിച്ചത്. ഏപ്രിൽ 30 നകം ഇവ പൂർത്തിയാകും. 

CBSE നല്‍കുന്ന റിപ്പോര്‍ട്ട്‌ അനുസരിച്ച്   10, 12 ടേം 2 പരീക്ഷയ്ക്ക് ശേഷം അന്തിമഫലം  (Final Result) 2022 ജൂലൈ 15-ന് പുറത്തിറങ്ങും. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News