ന്യൂഡല്‍ഹി:ജമാഅത്ത് ഇസ്ലാമിയുടെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചതായി വിവരം.
രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ്,സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വിദേശത്ത് നിന്ന് എത്തിയ
പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2012 മുതല്‍ 2020 വരെ സംഘടന നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബധിച്ച വിവരങ്ങളാണ് പ്രധാനമായും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ ശേഖരിക്കുന്നത്.
നേരത്തെ ജമ്മു കാശ്മീരില്‍ ജമാഅത്ത് ഇസ്ലാമിയെ നിരോധിച്ചിരുന്നു,ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് തൊട്ട് പിന്നാലെയാണ് ജമാഅത്ത് ഇസ്ലാമിയെ
കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരില്‍ നിരോധിച്ചത്.
Also Read:ജമ്മു കശ്മീരിൽ ഭീകരവേട്ട തുടരുന്നു; രണ്ടുപേർ അറസ്റ്റിൽ.. !
ഇപ്പോള്‍ രാജ്യവ്യാപകമായി ജമാഅത്ത് ഇസ്ലാമിയുടെ സാമ്പത്തിക ഇടപാടുകളില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തുകയാണ്,കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്
അന്വേഷണത്തിന് അനുമതി നല്‍കിയതെന്നാണ് വിവരം,
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സംഘടനകളുമായുള്ള ജമാഅത്ത് ഇസ്ലാമിയുടെ ബന്ധവും കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുകയാണ്.