CISF New Director: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് വൻ അഴിച്ചുപണി; സിഐഎസ്എഫിനെ നീന സിം​ഗ് നയിക്കും

CISF New Chief: സിആർപിഎഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെയും നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് മേധാവിയായിരിക്കെയാണ് അനീഷ് ദയാലിന്റെ പുതിയ നിയമനം.

Written by - Zee Malayalam News Desk | Last Updated : Dec 29, 2023, 06:42 AM IST
  • കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മാറ്റങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
  • സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നീന സിം​ഗ് നയിക്കും
  • ഈ സ്ഥാനത്തേക്ക് എത്തുന്ന് ആദ്യ വനിതാ ഉദ്യോ​ഗസ്ഥയാണ് നീന എന്ന പ്രത്യേകത കൂടിയുണ്ട്
CISF New Director: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് വൻ അഴിച്ചുപണി; സിഐഎസ്എഫിനെ നീന സിം​ഗ് നയിക്കും

ന്യൂഡൽഹി: കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മാറ്റങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നീന സിം​ഗ് നയിക്കും. ഈ സ്ഥാനത്തേക്ക് എത്തുന്ന് ആദ്യ വനിതാ ഉദ്യോ​ഗസ്ഥയാണ് നീന എന്ന പ്രത്യേകത കൂടിയുണ്ട്. 1989 ബാച്ചിലെ രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫീസറാണ് നീന സിം​ഗ്.

Also Read; Priyanka Gandhi: എന്താണ് ഹരിയാന ഭൂമി കുംഭകോണ കേസ്? ED കുറ്റപത്രത്തില്‍ പ്രിയങ്ക ഗാന്ധിയുടെ പേരും!!

സിആർപിഎഫ് ഡയറക്ടർ ജനറലായി അനീഷ് ദയാലിനെയും നിയമിച്ചു. ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് മേധാവിയായിരിക്കെയാണ് അനീഷ് ദയാലിന്റെ പുതിയ നിയമനം. രാഹുൽ രാസ്​ഗോത്രയാണ് ഐടിബിപിയുടെ പുതിയ ഡയറക്ടർ ജനറലായി നിയമിച്ചത്. വിവേക് ശ്രീവാസ്തവയെ ഫയർ സർവീസ് സിവിൽ ഡിഫൻസ് ഹോം ​ഗാർഡ്സ് ഡയറക്ടർ ജനറലായും നിയമിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News