ഡ​ല്‍​ഹി തി​ര​ഞ്ഞെ​ടു​പ്പ്: ഏ​ഴ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​ കൂടി പ്ര​ഖ്യാ​പി​ച്ച് കോണ്‍ഗ്രസ്!

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ഏഴ് സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 

Last Updated : Jan 21, 2020, 08:18 AM IST
  • രോ​മേ​ഷ് സ​ഭ​ര്‍‌​വാ​ള്‍ ആ​ണ് കേ​ജ​രി​വാ​ളി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത്. ജ​നു​വ​രി എ​ട്ടി​നാ​രം​ഭി​ക്കു​ന്ന ഡ​ല്‍​ഹി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് പു​റ​ത്ത് വി​ട്ട​ത്.
ഡ​ല്‍​ഹി തി​ര​ഞ്ഞെ​ടു​പ്പ്: ഏ​ഴ് സ്ഥാ​നാ​ര്‍​ഥി​ക​ളെ​ കൂടി പ്ര​ഖ്യാ​പി​ച്ച് കോണ്‍ഗ്രസ്!

ന്യൂ​ഡ​ല്‍​ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ഏഴ് സ്ഥാനാര്‍ഥികളുടെ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി. 

രോ​മേ​ഷ് സ​ഭ​ര്‍‌​വാ​ള്‍ ആ​ണ് കേ​ജ​രി​വാ​ളി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത്. ജ​നു​വ​രി എ​ട്ടി​നാ​രം​ഭി​ക്കു​ന്ന ഡ​ല്‍​ഹി നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ത്ഥി പ​ട്ടി​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് പു​റ​ത്ത് വി​ട്ട​ത്.

ഇ​തോ​ട 70 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 61 ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. ആം​ആ​ദ്മി വി​ട്ടു​വ​ന്ന അ​ല്‍​ക ലാം​ബ ചാ​ന്ദ്‌​നി ചൗ​ക്കി​ലും, ആ​ദ​ര്‍​ശ് ശാ​സ്ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​വി​ലെ മ​ണ്ഡ​ല​മാ​യ ദ്വാ​ര​ക​യി​ലും മ​ത്സ​രി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി നേ​ര​ത്തെ വ്യക്തമാക്കിയിരു​ന്നു. 

ബാ​ക്കി സ്ഥാ​നാ​ര്‍​ഥി​ക​ളെ എ​ത്ര​യും വേ​ഗം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വം വ്യക്ത​മാ​ക്കി. ആംആദ്മി പാർട്ടി മുഴുവൻ സീറ്റുകളിലേയ്ക്കും ബിജെപി 57 സീറ്റുകളിലേയ്ക്കും സ്ഥാനാർഥികളെ  പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 8നാണ് വോട്ടെടുപ്പ്. 

തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ ആം ആദ്‍മി പാര്‍ട്ടിയില്‍ പ്രശ്നങ്ങൾ രൂക്ഷമായിരിക്കുകയാണ്. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് നാലുദിവസത്തിനിടെ മൂന്ന് എംഎൽഎമാരാണ് പാർട്ടിവിട്ടത്. സീറ്റ് കിട്ടാത്തവരില്‍ പ്രതിഷേധമുള്ള നിരവധിപേര്‍ ഇനിയുമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

ബദര്‍പൂര്‍ എംഎല്‍എ എന്‍ഡി ശര്‍മ്മ, ഹരിനഗര്‍ എംഎല്‍എ ജഗ്ദീപ് സിംഗ്, ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ചെറുചെറുമകന്‍ ആദര്‍ശ് ശാസ്ത്രി എന്നിവരാണ് പുറത്തുപോയത്.

Trending News