ജീവനക്കാര്‍ക്ക് കൊറോണ;പാര്‍ലമെന്റിലും പരിസരങ്ങളിലും ശുചീകരണം നടത്തി!

പാര്‍ലമെന്റ് ജീവനക്കാരായ ആറുപേര്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പാര്‍ലമെന്റിലും പരിസരങ്ങളിലും ശുചീകരണം.

Last Updated : May 31, 2020, 07:02 AM IST
ജീവനക്കാര്‍ക്ക് കൊറോണ;പാര്‍ലമെന്റിലും പരിസരങ്ങളിലും ശുചീകരണം നടത്തി!

ന്യൂഡല്‍ഹി:പാര്‍ലമെന്റ് ജീവനക്കാരായ ആറുപേര്‍ക്ക് കൊറോണ വൈറസ്‌ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പാര്‍ലമെന്റിലും പരിസരങ്ങളിലും ശുചീകരണം.

പാര്‍ലമെന്റ് കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര പൊതുമരാമത്ത് വകുപ്പ്,ഡല്‍ഹി മുന്‍സിപ്പല്‍ കൌണ്‍സില്‍ എന്നിവ ശുചീകരണത്തിന് മേല്‍നോട്ടം വഹിച്ചു.
എല്ലാ വകുപ്പുകളിലും ശുചീകരണം നടത്തുകയും ചെയ്തു.സോഡിയം ഹൈഡ്രോ ക്ലോറൈഡ് പോലുള്ള ശതമായ രാസ അണുനാശിനികളാണ് ശുചീകരണത്തിന് ഉപയോഗിച്ചത്.

കെട്ടിടങ്ങളുടെ അകത്തും പുറത്തും ശുചീകരണം നടത്തി,വിശ്രമ മുറികളിലും ശുചീകരണം നടത്തി,

മാര്‍ച്ച് 21 നും ലോക് സഭാ സെക്രട്ടേറിയറ്റ് ശുചിയാക്കിയിരുന്നു.പാര്‍ലമെന്റ് കെട്ടിടത്തില്‍ കോവിഡ്19 പടരുന്നത്‌ തടയാന്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള നടത്തിയ 
പരിശോധനയ്ക്ക് ശേഷം ആഴ്ചതോറും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടായിരുന്നു.

Also Read:Lockdown 5.0: അടച്ചുപൂട്ടല്‍ ജൂണ്‍ 30 വരെ, കണ്ടയ്ൻമെന്‍റ് സോണുകള്‍ക്ക് മാത്രം നിയന്ത്രണങ്ങള്‍...

 

കെട്ടിടത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്നത് കുറക്കുന്നതിനുള്ള നടപടികള്‍ മുന്‍കരുതല്‍ എന്ന നിലയില്‍ സ്വീകരിച്ചിട്ടുണ്ട്.

വര്‍ക്ക് ഫ്രം ഹോം സൗകര്യം ഉപയോഗിച്ച് നിശ്ചിത ശതമാനം ആള്‍ക്കാര്‍ ഇപ്പോഴും ജോലിചെയ്യുന്നുമുണ്ട്.അതുകൊണ്ട് തന്നെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം 
വന്നിട്ടില്ല. സാമൂഹിക അകലം അടക്കം കൊറോണ വ്യാപനം തടയുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്‍റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം എന്ന് ജീവനക്കാര്‍ക്ക് 
കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Trending News