Delhi Liquor Case: ഡൽഹി മദ്യനയ അഴിമതി കേസ്: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വൻ തിരിച്ചടി

 Aravind Kejariwal arrest: ഇഡിക്ക് മറുപടി നൽകാനായി അടുത്തമാസം രണ്ടുപേരെ കോടതി സാവകാശം നൽകിയിട്ടുണ്ട്. ഏപ്രിൽ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും.

Written by - Zee Malayalam News Desk | Last Updated : Mar 27, 2024, 09:14 PM IST
  • കഴിഞ്ഞ മാർച്ച് 21നായിരുന്നു കെജ്രിവാളിനെ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ഡൽഹി ഹൈക്കോടതി അദ്ദേഹത്തെ മാർച്ച് 28 വരെയാണ് കസ്റ്റഡിയിൽ വിട്ടത്.
  • എന്നാൽ തനിക്കെതിരെ പുറപ്പെടുവിച്ച സമൻസുകൾ ഉൾപ്പെടെയുള്ള എല്ലാ നടപടികളും റദ്ദാക്കണമെന്ന ആവശഅയവുമായി കെജ്രിവാൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
Delhi Liquor Case: ഡൽഹി മദ്യനയ അഴിമതി കേസ്: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വൻ തിരിച്ചടി

ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വൻ തിരിച്ചടി. കേസിൽ ഉടൻ ജാമ്യം അനുവദിക്കണമെന്ന കെജ്രിവാളിന്റെ ഹർജി കോടതി തള്ളി. തന്നെ അറസ്റ്റ് ചെയ്തതും അതിനെ തുടർന്നുള്ള ഇഡിയുടെ റിമാൻഡ് നിയമവിരുദ്ധമായതിനാൽ ഉടനെ ജാമ്യം അനുവദിക്കണമെന്നായിരുന്നു കേജ്രിവാൾ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഈ ഹർജി കോടതി അംഗീകരിച്ചില്ല. ഇഡിക്ക് മറുപടി നൽകാനായി അടുത്തമാസം രണ്ടുപേരെ കോടതി സാവകാശം നൽകിയിട്ടുണ്ട്. ഏപ്രിൽ മൂന്നിന് ഹർജി വീണ്ടും പരിഗണിക്കും.

 കഴിഞ്ഞ മാർച്ച് 21നായിരുന്നു കെജ്രിവാളിനെ എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലിന് ഡൽഹി ഹൈക്കോടതി അദ്ദേഹത്തെ മാർച്ച് 28 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. എന്നാൽ തനിക്കെതിരെ പുറപ്പെടുവിച്ച സമൻസുകൾ ഉൾപ്പെടെയുള്ള എല്ലാ നടപടികളും റദ്ദാക്കണമെന്ന ആവശഅയവുമായി കെജ്രിവാൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

ALSO READ: അരവിന്ദ് കേജ്‌രിവാളിന്‍റെ അറസ്റ്റിനെതിരെ ഡല്‍ഹി അഭിഭാഷകര്‍ പ്രതിഷേധിക്കും

 ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ അറസ്റ്റിനെതിരെ ആംആദ്മി പാർട്ടിയുടെ നേതൃതവത്തിൽ വ്യാപകമായ പ്രതിഷേധം നടത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് പ്രവർത്തകർ നടത്തിയ മാർച്ച് ഡൽഹി പോലീസ് തടഞ്ഞു. അതേസമയം അരവിന്ദ് കേജരിവാളിന് അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ജലവിതരണവുമായി ബന്ധപ്പെട്ട് ക്ലിനിക്കുകളിലും ആശുപത്രികളിലും മരുന്നുകളുടെയും പരിശോധനകളുടെയും പുറവു പരിഹരിക്കാനും കസ്റ്റഡിയിൽ നിന്നാണ് കേജ്രിവാൾ ഉത്തരവിറക്കിയത്.

മദ്യനയ അഴിമതി കേസിൽ പലതവണ ഈഡി കേജ്രിവാളിനെ സമൻസ് അയച്ചിരുന്നെങ്കിലും അദ്ദേഹം നിരാകരിച്ചതോടെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ഇഡി കടന്നത്. കേസുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയും സഞ്ജയ് സിംഗും ഉൾപ്പെടെ 14 നേതാക്കളാണ് ഇതുവരെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി കേന്ദ്രം അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്നാണ് അരവിന്ദ് കെജരിവാള് തന്റെ അറസ്റ്റിൽ പ്രതികരിച്ചിരിക്കുന്നത്.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News