രാജ്യത്ത് ആശങ്കയുടെ കണക്കുകൾ കൂടുന്നു

കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേർ മരിച്ചതായും സ്ഥിരീകരിച്ചു

Written by - Zee Malayalam News Desk | Last Updated : May 4, 2022, 11:37 AM IST
  • ഡൽഹിയിൽ ഇന്നലെ 1414 പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത്
  • ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 5.97 ശതമാനമാണ്
  • രാജ്യത്ത് ചിലയിടങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നത് നാലാം തരംഗമായി കണക്കാക്കാനാവില്ലെന്ന് ഐസിഎംആർ
രാജ്യത്ത് ആശങ്കയുടെ കണക്കുകൾ കൂടുന്നു

ന്യൂ ഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിൽ വർധന തുടരുന്നു . ഇന്നലെ മൂവായിരത്തിലേറെ പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . കഴിഞ്ഞ 24 മണിക്കൂറിനിടെ 3205 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു . കോവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ 31 പേർ മരിച്ചതായും സ്ഥിരീകരിച്ചു . ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,23,920 ആയി . ചികിത്സയിലുള്ളവരുടെ എണ്ണം 19,509 ആയി ഉയർന്നു . 2802 പേർ ഇന്നലെ രോഗമുക്തി നേടി .

തിങ്കളാഴ്ച 2568 പേർക്ക് രാജ്യത്ത് കോവിഡ് ബാധിച്ചു .   ഡൽഹിയിൽ ഇന്നലെ 1414 പേർക്കാണ് കോവിഡ് ബാധ കണ്ടെത്തിയത് . ഡൽഹിയിൽ ടെസ്റ്റ് പോസിറ്റിവിറ്റി 5.97 ശതമാനമാണ് . ഡൽഹിയിലാണ് കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് . 1076 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് . ഹരിയാനയിൽ 439,ഉത്തർപ്രദേശിൽ 193 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ രോഗബാധ കണക്കുകൾ . 

രാജ്യത്ത് ചിലയിടങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നത് നാലാം തരംഗമായി കണക്കാക്കാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഐസിഎംആർ പറഞ്ഞിരുന്നു . ചില ജില്ലകളിൽ മാത്രമാണ് കോവിഡ് കേസുകളിൽ വർധന രേഖപ്പെടുത്തുന്നത് . ഏതെങ്കിലും വൈറസ് വകഭേദം മൂലമുള്ള കോവിഡ് തരംഗമായി കാണാനാവില്ല . ചിലയിടങ്ങളിൽ മാത്രമായി ഇത് ഒതുങ്ങുമെന്നും ഐസിഎംആർ കൂട്ടിച്ചേർത്തു .

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News