India Covid Situation: കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം, സംസ്ഥാന ആരോഗ്യമന്ത്രിമാരും പങ്കെടുക്കും

കോവിഡ് വ്യാപനം വിദേശ രാജ്യങ്ങളിൽ രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.  

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 08:54 AM IST
  • വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലുമാണ് അവലോകന യോ​ഗം ചേരുന്നത്.
  • വിദേശരാജ്യങ്ങളിലെ രോ​ഗവ്യാപനം രൂക്ഷമായതിനാൽ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും.
  • നിലവിൽ കടുത്ത നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തില്ല.
India Covid Situation: കോവിഡ് വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം, സംസ്ഥാന ആരോഗ്യമന്ത്രിമാരും പങ്കെടുക്കും

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോ​ഗത്തിൽ സംസ്ഥാന ആരോ​ഗ്യമന്ത്രിമാരും പങ്കെടുക്കും. വൈകിട്ട് മൂന്ന് മണിക്കാണ് യോ​ഗം. ചൈനയിൽ കണ്ടെത്തിയ BF.7 വകഭേദം രാജ്യത്ത് മൂന്ന് പേർക്ക് സ്ഥിരീകരിച്ച സാഹചര്യത്തിലും വിദേശ രാജ്യങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലുമാണ് അവലോകന യോ​ഗം ചേരുന്നത്. വിദേശരാജ്യങ്ങളിലെ രോ​ഗവ്യാപനം രൂക്ഷമായതിനാൽ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കുള്ള സൗകര്യം വിലയിരുത്തും. 

നിലവിൽ കടുത്ത നിയന്ത്രണങ്ങൾ രാജ്യത്ത് ഏർപ്പെടുത്തില്ല. എന്നാൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ കോവിഡ് വ്യാപനത്തോടെ രാജ്യത്തും ജാ​ഗ്രത വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര യാത്രക്കാരിൽ ഓരോ വിമാനത്തിലെയും രണ്ട് ശതമാനം പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. മിക്ക സംസ്ഥാനങ്ങളിലും വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കിയിട്ടുണ്ട്. ക്രിസ്മസ്- ന്യൂഇയർ ആഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്താനും സാധ്യതയുണ്ട്. 

Also Read: Covid 4th wave scare: കോവിഡ് വ്യാപനം ആശങ്കാജനകം; വിമാനത്താവളങ്ങളിൽ പരിശോധന ശക്തം, മാർ​ഗരേഖ പുറത്തിറക്കി

 

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ്, ഫ്രാൻസ്, ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ നടപടികൾ കർശനമാക്കുന്നത്. ചൈനയിൽ കോവിഡ് വ്യാപനം അതിരൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ. പ്രതിദിനം 10 ലക്ഷത്തോളം കോവിഡ് കേസുകൾ ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതായാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അയ്യായിരത്തോളം മരണങ്ങളും കോവിഡ് മൂലം പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News