ന്യൂഡല്‍ഹി: ഇന്ത്യയിൽ 12,899 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കോവിഡ് ബാധിച്ച 15 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,24,855 ആയി ഉയർന്നു. സജീവ കോവിഡ് കേസുകൾ 72,474 ആണ്.
COVID19 | India reports 12,899 fresh infections & 15 deaths today; Active cases rise to 72,474 pic.twitter.com/aqHyJhGTdn
— ANI (@ANI) June 19, 2022
24 മണിക്കൂറിനുള്ളിൽ 4,366 കേസുകളുടെ വർധനവാണ് സജീവ കോവിഡ് കേസുകളിൽ ഉണ്ടായിരിക്കുന്നത്. 8,518 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,99,363 ആയി. മൊത്തം കേസുകളുടെ 0.17 ശതമാനം സജീവ കേസുകളാണ്. അതേസമയം, ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.62 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ALSO READ: മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്‍; പരീക്ഷണം വിജയകരമെന്ന് ഭാരത് ബയോടെക്
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.89 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.50 ശതമാനവും രേഖപ്പെടുത്തിയതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 196.14 കോടി ഡോസ് കൊവിഡ് വാക്സിൻ നൽകി. ഇന്നലെ 4,46,387 കോവിഡ് പരിശോധനകളാണ് നടന്നത്. അതേസമയം, മൂക്കിലൂടെ നൽകാവുന്ന കോവിഡ് വാക്സിന്റെ പരീക്ഷണം വിജയകരമാണെന്ന് ഭാരത് ബയോടെക് അറിയിച്ചു. പരീക്ഷണ ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയതായാണ് കൊവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക് വെളിപ്പെടുത്തുന്നത്. അടുത്ത മാസത്തോടെ വാക്സിന്‍റെ ക്ലിനിക്കൽ പരീക്ഷണ വിവരങ്ങൾ ഡ്രഗ്‍സ് കൺട്രോളർ ജനറലിന് കൈമാറുമെന്നാണ് റിപ്പോർട്ട്.
അനുമതി ലഭിച്ചാൽ മൂക്കിലൂടെ നൽകാവുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്സിനായിരിക്കും ഇതെന്നും ഭാരത് ബയോടെക് ചെയർമാൻ ഡോ. കൃഷ്ണ എല്ല പറഞ്ഞു. മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങള്‍ നടത്താന്‍ ഈ വര്‍ഷം ജനുവരിയിലാണ് ഭാരത് ബയോടെക്കിന് ഡ്രഗ് കണ്‍ട്രോളര്‍ വിഭാഗം അനുമതി നല്‍കിയത്. ഏതൊരു വാക്‌സിനേഷനിലും ബൂസ്റ്റര്‍ ഡോസ് എന്നത് പ്രധാനപ്പെട്ടതാണെന്നും ഇത് പ്രതിരോധ ശേഷി കൂട്ടാന്‍ സഹായിക്കുമെന്നും ഭാരത് ബയോടെക് ചെയര്‍മാന്‍ പറഞ്ഞു. കോവിഡിനെ 100 ശതമാനവും ഇല്ലാതാക്കാന്‍ കഴിയില്ല. അതിനൊപ്പം ജീവിക്കാനും നിയന്ത്രിക്കാനും സമര്‍ഥമായ വഴികള്‍ തേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...