പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാക്കളുടെ തല മൊട്ടയടിച്ചു

പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാക്കള്‍ക്ക് നേരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരുടെ അതിക്രമം. രണ്ട് ദളിത് യുവാക്കളുടെ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി. 

Last Updated : Jan 11, 2018, 05:41 PM IST
പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാക്കളുടെ തല മൊട്ടയടിച്ചു

ബല്ല്യ: പശുക്കളെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ദളിത് യുവാക്കള്‍ക്ക് നേരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകരുടെ അതിക്രമം. രണ്ട് ദളിത് യുവാക്കളുടെ തല മൊട്ടയടിച്ച് നഗരപ്രദക്ഷിണം നടത്തി. 

ഉത്തര്‍പ്രദേശിലെ രസ്രയിലാണ് സംഭവം. ദളിത് യുവാക്കള്‍ക്കെതിരെ മോഷണത്തിന് കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. 

തിങ്കളാഴ്ച പശുക്കളുമായി നടന്നു പോകുകയായിരുന്ന ഇവരെ ഹിന്ദു യുവ വാഹിനി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇവരെ തടഞ്ഞു വച്ച പ്രവര്‍ത്തകര്‍ ഇരുവരുടെയും തല മൊട്ടയടിച്ചു. കഴുത്തില്‍ മാല പോലെ ടയര്‍ ഇട്ട് അതില്‍ 'ഞങ്ങള്‍ പശു മോഷ്ടാക്കള്‍' എന്ന് എഴുതി വയ്ക്കുകയും ചെയ്തു. ഈ രൂപത്തില്‍ ഇവരെ നഗര മധ്യത്തിലൂടെ നടത്തി പരിഹസിക്കുകയും ചെയ്തു. അതിന് ശേഷമാണ് പൊലീസില്‍ വ്യാജ പരാതി നല്‍കിയത്. 

യുവ വാഹിനി പ്രവര്‍ത്തകരുടെ അതിക്രമത്തിന് വിധേയരാകേണ്ടി വന്ന ദളിത് യുവാക്കളും പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. ദളിതര്‍ നല്‍കിയ പരാതിയില്‍ അജ്ഞാതരായ 15 പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Trending News