Delhi Air Quality: ഡൽഹി വായു മലിനീകരണ തോതിൽ ഭയാനകമായ വർധനവ്

Delhi: നിയന്ത്രണങ്ങള്‍ കട്ടിൽ പറത്തിക്കൊണ്ട് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായു ഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണം.

Written by - Ajitha Kumari | Last Updated : Nov 1, 2024, 02:25 PM IST
  • ഇന്ന് രാവിലെ ഡൽഹിയിൽ പലയിടങ്ങളും കനത്ത പുകമഞ്ഞുണ്ടായിരുന്നു
  • വിവിധ പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്
Delhi Air Quality: ഡൽഹി വായു മലിനീകരണ തോതിൽ ഭയാനകമായ വർധനവ്

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണം ഗുരുതരാവസ്ഥയിലായി. ഇന്ന് രാവിലെ ഡൽഹിയിൽ പലയിടങ്ങളും കനത്ത പുകമഞ്ഞുണ്ടായിരുന്നു. വിവിധ പ്രദേശങ്ങളിൽ വായു ഗുണനിലവാര സൂചിക ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. 

Also Read: പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദിബ്രോയ് അന്തരിച്ചു

നിയന്ത്രണങ്ങള്‍ ലംഘിച്ച് ദീപാവലിക്ക് വലിയ തോതില്‍ പടക്കം പൊട്ടിച്ചതാണ് വായു ഗുണനിലവാരം വീണ്ടും മോശമാകാന്‍ കാരണമെന്നാണ് റിപ്പോർട്ട്. ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ച രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാര തോത് 360 ന് മുകളിലാണ്.  ആർകെപുരം, ആനന്ദ് വിഹാർ തുടങ്ങിയ സ്ഥലങ്ങളിൽ മലിനീകരണം അതിരൂക്ഷാവസ്ഥയിലാണ്. ഇവിടങ്ങളിൽ 395 ന് മുകളിലാണ് വായു ഗുണനിലവാര തോത് രേഖപ്പെടുത്തിയിരിക്കുന്നത്.  വായു​ഗുണനിലവാര സൂചിക പൂജ്യത്തിനും 50-നും ഇടയിലുള്ളവയാണ് മികച്ചതായി കണക്കാക്കുന്നത്. 51 മുതൽ 100 വരെയുള്ളവയും തൃപ്തികരമാണ്. 101 മുതൽ 200 വരെയുള്ള കണക്ക് മിതമായ മലിനീകരണമായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കണക്കാക്കിയിരിക്കുന്നത്. 201-നും 300-നുമിടയിലുള്ള മലിനീകരണത്തോത് മോശം അവസ്ഥയെയും 301-നും 401-നുമിടയിലുള്ള തോത് വളരെ മോശം അവസ്ഥയേയും സൂചിപ്പിക്കുന്നതാണ്. 

Also Read: ചൊവ്വയുടെ രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും കരിയറിൽ പുരോഗതിയും സാമ്പത്തിക നേട്ടവും!

സംഖ്യ 400-നു മുകളിൽ കടക്കുന്നതോടെ ​ഗുരുതാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണത്തോത് അതീവ ​ഗുരുതരാവസ്ഥയിലെത്തിയതായും കണക്കാക്കുന്നു. നഗരത്തിലെ 40 നിരീക്ഷണ കേന്ദ്രങ്ങളിലും വായു മലിനീകരണ സൂചിക ഗുരുതരമായ അവസ്ഥയിലാണ്. ഒക്ടോബര്‍ 14 ന് തന്നെ തലസ്ഥാനത്ത് പടക്കമുള്‍പ്പടെയുള്ളവയുടെ ഉത്പാദനവും വില്‍പനയും ഉപയോഗവും സര്‍ക്കാര്‍ നിരോധിച്ചിരുന്നു. എന്നാല്‍ നിരോധനം മറികടന്നാണ് ആളുകള്‍ പടക്കം പൊട്ടിച്ചത്.

Also Read: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!

രാജ്യതലസ്ഥാനത്ത് ദിപാവലി ദിവസ്സം പടക്കം പൊട്ടിക്കുന്നത് തടയാനായി ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായി 377 ടീമുകളെ നിയമിച്ചിരുന്നു. 2023 ദിപാവലി ദിവസ്സത്തില്‍ കഴിഞ്ഞ വര്‍ഷം എട്ടു വര്‍ഷത്തിനിടെ വായു ഗുണനിലവാര സൂചിക ഏറ്റലും താഴ്ന്ന അളവില്‍ രേഖപ്പെടുത്തിയ വര്‍ഷമായിരുന്നു . 218 എ.ക്യു.ഐ ആണ് ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം ദിപാവലി ആഘോഷിച്ചതിന് ശേഷമുള്ള ദിവസ്സം രേഖപ്പെടുത്തിയ. ദീപാവലി ആഘോഷങ്ങൾക്കുശേഷം മഴപെയ്തത് ഇതിന് കാരണമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News