ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്‍റെ വസതിയില്‍ വച്ച് ആപ് എംഎല്‍എമാര്‍ മര്‍ദിച്ചതായി ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിന്‍റെ പരാതി.
മുഖ്യമന്ത്രിയുടെ വസതിയില്‍ വച്ച് നടന്ന യോഗത്തിനിടെയാണ് സംഭവമെന്ന് ചീഫ് സെക്രട്ടറി ലഫ്.ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
പൗരന്മാര്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായാണ് തിങ്കളാഴ്ച ആലോചനാ യോഗം വിളിച്ചുചേര്‍ത്തത്.
മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്കും എതിരെ കേസെടുക്കണമെന്ന് സംഭവത്തില്‍ പ്രതിഷേധിച്ച ഐഎഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.