Delhi Mundka Fire Update: മുണ്ട്ക മെട്രോ സ്‌റ്റേഷനു സമീപം തീപിടിത്തമുണ്ടായ സ്ഥലം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും സ്ഥലത്തെത്തിയിരുന്നു.
സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കൂടാതെ, പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കും. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.
Also Read: Delhi Mundka Fire: ഡൽഹിയിൽ വൻ തീപിടിത്തം; 27 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ച തീപിടിത്തത്തില്‍ ഇതുവരെ 27 മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, 29 പേരെ കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. ഇവരില്‍ 25 പേര്‍ സ്ത്രീകളും 4 പേര്‍ പുരുഷന്മാരുമാണ്.
27 പേരുടെ മരണത്തിനിടയാക്കിയ ഡൽഹി മുണ്ട്ക തീപിടിത്തവുമായി ബന്ധപ്പെട്ട് കമ്പനി ഉടമകളായ ഹരീഷ് ഗോയലിനെയും വരുൺ ഗോയലിനെയും പോലീസ് അറസ്റ്റ് ചെയ്തു. ഉചിതമായ വകുപ്പുകൾ പ്രകാരം ഇവര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഡിസിപി സമീർ ശർമ പറഞ്ഞു. സംഭവത്തില്‍ ശക്തമായ അന്വേഷണം ഉണ്ടാകും. തെറ്റ് ചെയ്തവരോ നിയമങ്ങൾ പാലിക്കാത്തവരോ ആയ എല്ലാവർക്കും എതിരെ നടപടിയെടുക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെടുക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് തീപിടിത്തമുണ്ടായത്. ഡല്‍ഹി അഗ്നിശമന സേനയുടെ 30 ഓളം യൂണിറ്റുകളാണ് രക്ഷാപ്രവർത്തനം നടത്തിയത്. സിസിടിവി ക്യാമറകൾ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...