Delhi School Opening| ഡൽഹിയിൽ സ്കൂൾ തുറക്കുന്നു, ആറാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ എത്തണം

സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിൽ ഡിസംബർ 18-ന് ആറാം ക്ലാസ് മുതൽ  പുനരാരംഭിക്കാൻ അനുമതി നൽകി

Written by - Zee Malayalam News Desk | Last Updated : Dec 18, 2021, 09:28 AM IST
  • നിലവിൽ ഓണ്‍ലൈന്‍ ക്‌ളാസുകളും കുട്ടികള്‍ക്കായി ഉണ്ടായിരിക്കും എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്
  • സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് തുറക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു
  • ഡിസംബർ 18 മുതൽ ആറാം ക്ലാസുകൾ മുതൽ പുനരാരംഭിക്കാൻ അനുമതി നൽകി
Delhi School Opening| ഡൽഹിയിൽ സ്കൂൾ തുറക്കുന്നു, ആറാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ എത്തണം

ന്യൂഡൽഹി: വായു മലിനീകരണം കാരണം ഒരു മാസത്തോളം അടച്ചുപൂട്ടിയ ഡൽഹിയിലെ സ്‌കൂളുകൾ തുറക്കുന്നു. സർക്കാർ നിർദ്ദേശ പ്രകാരം ആറാം ക്ലാസിനും അതിനു മുകളിലുമുള്ള ക്ലാസുകൾ ശനിയാഴ്ച (ഡിസംബർ 18, 2021) മുതൽ പുനരാരംഭിക്കും.

വെള്ളിയാഴ്ച, എയർ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷൻ ഡൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിൽ ഡിസംബർ 18-ന് ആറാം ക്ലാസ് മുതൽ  പുനരാരംഭിക്കാൻ അനുമതി നൽകി. ഇതോടെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച ആശങ്ക ഒഴിയുകയാണ്.

Also Readകോഴിക്കോട് യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു

നിലവിൽ ഓണ്‍ലൈന്‍ ക്‌ളാസുകളും കുട്ടികള്‍ക്കായി ഉണ്ടായിരിക്കും എന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്."എല്ലാ സർക്കാർ, സർക്കാർ എയ്ഡഡ്, അൺ എയ്ഡഡ് അംഗീകൃത, എൻ‌ഡി‌എം‌സി, എം‌സി‌ഡികൾ, ഡൽഹി കന്റോൺ‌മെന്റ് ബോർഡ് സ്‌കൂളുകൾ എന്നിവ ഡിസംബർ 18 മുതൽ 6 ക്ലാസുകൾക്കായി വീണ്ടും തുറക്കണം- ഡൽഹി സർക്കാർ  ഉത്തരവിൽ പറയുന്നു.

Also Read: കാമുകിയുടെ ഭർത്താവിനെ കണ്ട് ഫ്ലാറ്റിൽ നിന്ന് താഴേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

അന്തരീഷ മലനീകരണ തോത് വർധിക്കുകയും വായു നിലവാരം താഴുകയും ചെയ്തതോടെ സ്കൂളുകൾ അനിശ്ചിത കാലത്തേക്ക് തുറക്കാൻ പാടില്ലെന്ന് കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News