Delhi Weather: ഡൽഹിയിൽ അതിശൈത്യം തുടരുന്നു; നൂറിലധികം വിമാനങ്ങൾ വൈകി, എൺപതോളം വിമാനങ്ങൾ റദ്ദാക്കി

Delhi Flights Delayed: ഡൽഹിയിലെ താഴ്ന്ന താപനിലയ്‌ക്കൊപ്പം ഇടതൂർന്ന മൂടൽമഞ്ഞും തുടരുന്നത് നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ദൃശ്യപരതയെ സാരമായി ബാധിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് നിരവധി ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കി.

Written by - Zee Malayalam News Desk | Last Updated : Jan 15, 2024, 11:59 AM IST
  • അതിശൈത്യം തുടരുന്നതിനിടെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം വീണ്ടും ​അതീവ മോശം അവസ്ഥയിലെത്തി
  • ഇതേ തുടർന്ന് ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾക്കും വാഹന ഉപയോ​ഗത്തിനും നിയന്ത്രണം ഏർപ്പെടുത്തി
  • അതിശൈത്യത്തെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Delhi Weather: ഡൽഹിയിൽ അതിശൈത്യം തുടരുന്നു; നൂറിലധികം വിമാനങ്ങൾ വൈകി, എൺപതോളം വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുകയാണ്. ഡൽഹിയിലെ താഴ്ന്ന താപനിലയ്‌ക്കൊപ്പം ഇടതൂർന്ന മൂടൽമഞ്ഞും തുടരുന്നത് നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ദൃശ്യപരതയെ സാരമായി ബാധിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് നിരവധി ട്രെയിനുകളും വിമാന സർവീസുകളും റദ്ദാക്കി. നൂറിലധികം വിമാനങ്ങൾ വൈകുകയും എൺപതോളം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

അതിനിടെ, ഡൽഹി വിമാനത്താവള അധിക‍ൃതർ യാത്രക്കാർക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശം നൽകി. “കനത്ത മൂടൽമഞ്ഞ് ഡൽഹി വിമാനത്താവളത്തിലെ സർവീസുകളെ ബാധിച്ചേക്കാം. പുതുക്കിയ ഫ്ലൈറ്റ് വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈനുമായി യാത്രക്കാർ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.”

അതിശൈത്യം തുടരുന്നതിനിടെ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം വീണ്ടും ​അതീവ മോശം അവസ്ഥയിലെത്തി. ഇതേ തുടർന്ന് ഡൽഹിയിൽ നിർമാണ പ്രവർത്തനങ്ങൾക്കും വാഹന ഉപയോ​ഗത്തിനും നിയന്ത്രണം ഏർപ്പെടുത്തി. അതിശൈത്യത്തെ തുടർന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ALSO READ: ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു, ദൃശ്യപരത കുറവ്; അലർട്ട് പ്രഖ്യാപിച്ച് ഐഎംഡി

ജനുവരി 14, 2024: കൂടിയ താപനില 19 ഡി​ഗ്രി സെൽഷ്യസും കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ജനുവരി 15, 2024: കൂടിയ താപനില 9 ഡി​ഗ്രി സെൽഷ്യസും കുറഞ്ഞ താപനില നാല് ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ജനുവരി 16, 2024: കൂടിയ താപനില 20 ഡി​ഗ്രി സെൽഷ്യസും കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ജനുവരി 17, 2024: കൂടിയ താപനില 20 ഡി​ഗ്രി സെൽഷ്യസും കുറഞ്ഞ താപനില അഞ്ച് ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ജനുവരി 18, 2024: കൂടിയ താപനില 21 ഡി​ഗ്രി സെൽഷ്യസും കുറഞ്ഞ താപനില 6 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ജനുവരി 19, 2024: കൂടിയ താപനില 21 ഡി​ഗ്രി സെൽഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News