സിര്‍സ: ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങിന്റെ ദത്തുപുത്രി ഹണിപ്രീത് ഇന്സാന് ഹരിയാന പോലീസ് തേടുന്ന കൊടുംകുറ്റവാളികളില്‍ ഒരാള്‍. പോലീസ് തേടുന്ന 43 കൊടുംകുറ്റവാളികളുടെ കൂട്ടത്തിലാണ് ഹണിപ്രീതിന്റെ പേരുള്ളത്.
ബലാത്സംഗക്കേസില്‍ ഗുര്‍മീത് റാം റഹിം സിങ് കുറ്റവാളിയാണെന്ന് കോടതി വിധി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഹരിയാനയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ ഉത്തരവാദിയെന്ന നിലയിലാണ് ഇവരെ കൊടുംകുറ്റവാളികളുടെ പട്ടികയില്‍ ചേര്‍ത്തത്. കലാപത്തില്‍ 38 പേര് കൊല്ലപ്പെട്ടിരുന്നു. ദേരാ വക്താവ് ആദിത്യ ഇന്‍സാനും കൊടുംകുറ്റവാളികളുടെ പട്ടികയിലെ രണ്ടാമത്തെയാളാണ്. അന്നേ ദിവസം മുതല്‍ ഇവര്‍ ഒളിവിലാണ്. മാത്രമല്ല, ശിക്ഷ വിധിച്ചതിനു ശേഷം ഗുര്‍മീതിന് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന ആരോപണം ഹണിപ്രീതിനെതിരെ നിലനില്‍ക്കുന്നുണ്ട്. ഹണിപ്രീത് നോപ്പാളിലേക്ക് കടന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.