കാൻസർ ബാധിതനായി തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായ തമിഴ് നടൻ തവസിയുടെ (Thavasi) ചികിത്സ ഏറ്റെടുത്ത് DMK MLA ശരവണൻ രംഗത്ത്. താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും ചികിത്സയ്ക്ക് സഹായം ആവശ്യപ്പെട്ടുകൊണ്ടുമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
തവസിയുടെ (Thavasi) ചികിത്സാ ചിലവ് ഏറ്റെടുത്തുവെന്ന വിവരം എംഎൽഎ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എംഎൽഎയുടെ ട്വീറ്റിൽ നടൻ തവസി ഇപ്പോൾ കാൻസറിന്റെ അഡ്വാൻസ് സ്റ്റേജിലാണെന്നും എംഎൽഎ നേതൃത്വം നൽകുന്ന സൂര്യ ചാരിറ്റി വഴി അദ്ദേഹത്തിന്റെ ചികിത്സ ഏറ്റെടുത്തുവെന്നാണ് എംഎൽഎ ട്വീറ്റ് ചെയ്തത്.
Also read: രാമായണവും മഹാഭാരതവും കേട്ടു വളർന്നതുകൊണ്ട് മനസിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്:
நகைச்சுவை நடிகர் #Thavasi அவர்களுக்கு எங்களது மருத்துவமனையில் உணவுக்குழாயில் (Oesophageal stent) பொறுத்தியுள்ளோம்.
புற்றுநோய் மிகவும் முற்றிய நிலையில் உள்நோயாளியாக அனுமதிக்கப்பட்ட அவரின் மருத்துவ செலவுகள் அனைத்தையும் எங்களது சூர்யா தொண்டு நிறுவனத்தின் மூலம் ஏற்றுக்கொண்டோம். pic.twitter.com/sL4B5ZE8SE
— Dr.P.Saravanan MD.,MLA (@mdr_saravanan) November 16, 2020
1993 ൽ ഇറങ്ങിയ കിഴക്ക് ചീമ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടൻ തവസി ഒന്നും രണ്ടുമല്ല 30 വർഷമായി ചെറിയ വേഷങ്ങൾ ചെയ്ത് തമിഴ് സിനിമയിൽ പിടിച്ചു നിൽക്കുകയാണ്. മാത്രമല്ല ഇദ്ദേഹം രാജനികാന്തിനൊപ്പവും (Rajanikanth) ശിവകാർത്തികേയനൊപ്പവും അഭിനയിച്ചിട്ടുണ്ട്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)