Kaloor Stadium Accident: അശാസ്ത്രീയമായി വേദി ഉണ്ടാക്കി; കലൂര്‍ സ്റ്റേഡിയം അപകടത്തിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ

കേസിലെ മറ്റൊരു പ്രതിയാണ് ഓസ്കാ‍ർ ഇവന്‍റ്സ് ഉടമ ജനീഷ് കുമാർ. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇയാള് ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.

Written by - Zee Malayalam News Desk | Last Updated : Jan 3, 2025, 06:09 AM IST
  • പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഇന്നലെ കീഴടങ്ങുകയായിരുന്നു.
  • തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
  • ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നി​ഗോഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Kaloor Stadium Accident: അശാസ്ത്രീയമായി വേദി ഉണ്ടാക്കി; കലൂര്‍ സ്റ്റേഡിയം അപകടത്തിൽ മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ്റിൽ

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ ഉമ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍റെ എംഡി അറസ്റ്റിൽ. ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് നിഗോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ മറ്റൊരു പ്രതിയായ ഓസ്കാ‍ർ ഇവന്‍റ്സ് ഉടമ ജനീഷ് കുമാർ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല.

പൊലീസിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി നിർദ്ദേശത്തിന് പിന്നാലെ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഇന്നലെ കീഴടങ്ങുകയായിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നി​ഗോഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അശാസ്ത്രീയമായി വേദി ഉണ്ടാക്കി അപകടമുണ്ടാക്കിയതിനാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. സാമ്പത്തിക വഞ്ചനാ കുറ്റത്തിൽ ഉള്‍പ്പെടെ വിശദമായ പരിശോധന നടത്തിയ ശേഷമായിരിക്കും ഇയാൾക്കെതിരെ കൂടുതൽ വകുപ്പുകള്‍ ചുമത്തുക. കഴിഞ്ഞ ദിവസം അറസ്റ്റിലായ മൃദംഗ വിഷന്‍ സിഇഒയുടെ മൊഴി പ്രകാരം പരിപാടി നടത്തിപ്പിന്‍റെ മുഖ്യചുമതല നിഗോഷിനായിരുന്നു. 

Also Read: Uma Thomas MLA Accident: റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം താഴേക്ക്, വേദിയിൽ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം; ഉമ തോമസ് വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്

 

അതേസമയം അമേരിക്കയിലേക്ക് മടങ്ങിയ ദിവ്യ ഉണ്ണിയെ ആവശ്യമെങ്കിൽ പൊലീസ് തിരികെ വിളിപ്പിക്കുമെന്നാണ് വിവരം. ഇത് കൂടാതെ പരിപാടിക്ക് പണം നല്‍കി വഞ്ചിതരായെന്ന കൂടുതൽ പരാതി പൊലീസിന് ലഭിക്കുന്നുണ്ട്. മൃദംഗ വിഷന്‍റെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. ഇതിനായി പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതിനിടെ കഴിഞ്ഞ ദിവസം മൃദംഗ വിഷന്‍റെ ബാങ്ക് അക്കൊണ്ടുകള്‍ മരവിപ്പിച്ചിരുന്നു. ആദായ നികുതി വകുപ്പും ഇവരുടെ പണമിടപാടുകള്‍ പരിശോധിക്കുന്നുണ്ട്. സംഘാടകരായ മൃദംഗവിഷനുമായി സഹകരിച്ച മറ്റ് ഏജന്‍സികളുടെയും വ്യക്തികളുടേയും മൊഴികളും എടുക്കും. 

നൃത്തപരിപാടിക്കിടെ എം.എൽ.എ ഉമ തോമസിന് അപകടം സംഭവിച്ചതിന്റെ ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിച്ചത്. മന്ത്രിയും എഡിജിപിയും നോക്കി നിൽക്കെയായിരുന്നു അപകടം. വന്‍ വീഴ്ചയാണ് സംഘാടകരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.

വേദിയിൽ സ്ഥലമില്ലായിരുന്നു എന്ന് വിഡിയോയിൽ നിന്ന് വ്യക്തമാണ്. പരിപാടിയുടെ മുഖ്യസംഘാടകരിൽ ഒരാളായ പൂർണിമ എംഎൽഎയോടൊപ്പം വരുന്നത് ദൃശ്യങ്ങളിലുണ്ട്. നടൻ സിജോ വർ​ഗീസിനെയും കാണാം. പിൻനിരയിൽ നിന്ന് ഉമ തോമസ് മുൻനിരയിലേക്ക് വരുന്നത് ദൃശ്യങ്ങളില്‍ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നു. ശേഷം കൊച്ചി സിറ്റി പൊലീസി കമ്മീഷണറുടെ അടുത്ത് എത്തുന്നതിന് മുമ്പാണ് അപകടം സംഭവിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News