ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ വീഡിയോയാണ് വൈറലാകുന്നത്. അതായത് ഒരു നായക്കുട്ടിയുടെ വീഡിയോ (Viral video). കട്ടെടുത്ത സാധനം മറക്കാൻ ശ്രമിക്കുന്ന ഒരു തവിട്ട് നിറമുള്ള നായയാണ് വീഡിയോയിലെ താരം.
കട്ടെടുത്ത രണ്ട് പുഴുങ്ങിയ മുട്ട (Egg) ഒളിപ്പിച്ച് വയ്ക്കാനുള്ള തത്രപ്പാടിലായിരുന്നു ആൾ. പക്ഷേ ഒടുവിൽ പിടിക്കപ്പെട്ടതാണ് വീഡിയോ. 13 സെക്കന്റ് ദൈർഘ്യമുള്ള ഈ വീഡിയോയിലെ നായക്കുട്ടന്റെ ഇരിപ്പ് കണ്ടാൽ അതിന്റെ മുഖത്ത് ഒന്ന് നോക്കിയാൽ തന്നെ നമ്മൾക്ക് തോന്നും 'എന്നെ കണ്ടാൽ കിണ്ണം കട്ടെന്ന് തോന്നുവോ..? യെന്ന്.
Also read: ഭാര്യയോട് കള്ളം പറഞ്ഞാൽ ഇങ്ങനിരിക്കും..!!
കാരണം ഒളിച്ചു വച്ചിരുന്ന സാധനം നിലത്തുവീണപ്പോൾ ആകെ ചമ്മിപ്പോയി ആള്. രണ്ട് പുഴുങ്ങിയ മുട്ട കവിളിന്റെ രണ്ടറ്റത്തും വച്ചിട്ട് ഗമയിൽ ഒന്നും അറിയാത്തപോലെ ഇരിക്കുകയായിരുന്നു. പക്ഷേ ഭാഗ്യം ചതിച്ചുവെന്ന് പറഞ്ഞാൽ മതിയല്ലോ.. താൻപോലും അറിയാതെ വലത്തെ കവിളിൽ ഒളിപ്പിച്ച് വച്ചിരുന്ന പുഴുങ്ങിയ മുട്ട ആദ്യം നിലത്തുവീണു അതോടെ പിടിക്കപ്പെട്ടുവെന്ന് മനസിലാക്കിയപ്പോഴേക്കും ദാ വരുന്നു അടുത്ത സൈഡിൽ നിന്നും രണ്ടാമത്തെ മുട്ട. ആകെ നാറി.. എന്ന് പറഞ്ഞാൽ മതിയല്ലോ. ആ മുഖത്തെ ദയനീയ ഭാവം വീഡിയോയിൽ (Viral video) ഒന്നു കാണേണ്ടത് തന്നെയാണ്.
നേച്ചർ ആന്റ് ആനിമൽസ് എന്നു പേരുള്ള ട്വിറ്റർ പേജിൽ (Twitter Page) നിന്നുമാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 87000 ലധികം പേരാണ് ഇപ്പോൾ വീഡിയോ കണ്ടത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
വീഡിയോ കാണാം:
I don't suppose you've seen those two boiled eggs I left sitting on the kitchen sideboard by any chance? pic.twitter.com/PEKlutz8Gm
— Nature & Animals (@AnimalsWorId) December 5, 2020