വിരണ്ടോടിയ പശുവിന് മുന്നില്‍ ജീവന്‍ പണയംവെച്ച്‌ കുഞ്ഞനുജനെ രക്ഷിച്ച എട്ടു വയസുകാരി

വിരണ്ടോടിയ പശുവിന് മുന്നില്‍ ജീവന്‍ പണയം വെച്ച്‌ കുഞ്ഞനുജനെ രക്ഷിക്കുന്ന എട്ടു വയസുകാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. 

Last Updated : Feb 16, 2018, 07:36 PM IST
വിരണ്ടോടിയ പശുവിന് മുന്നില്‍ ജീവന്‍ പണയംവെച്ച്‌ കുഞ്ഞനുജനെ രക്ഷിച്ച എട്ടു വയസുകാരി

ബെംഗളൂരു: വിരണ്ടോടിയ പശുവിന് മുന്നില്‍ ജീവന്‍ പണയം വെച്ച്‌ കുഞ്ഞനുജനെ രക്ഷിക്കുന്ന എട്ടു വയസുകാരിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. 

കര്‍ണാടക സ്വദേശിയായ ആരതി എന്ന എട്ട് വയസുകാരിയാണ് നാല് വയസുള്ള കുഞ്ഞനുജനെ കുത്താന്‍ വന്ന പശുവിന് മുന്നില്‍ നിന്നും അതി സാഹസികമായി രക്ഷപ്പെടുത്തുന്നത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. രണ്ട് കുട്ടികള്‍ക്കും മറ്റ് പരിക്കുകളൊന്നുമില്ല.

Trending News