ന്യൂഡല്‍ഹി: ഇഎസ്ഐ പ്രസവാനുകൂല്യം 5000 രൂപയില്‍ നിന്നും 7500 രൂപയാക്കി ഉയര്‍ത്തി.
ഇഎസ്ഐയുടേതല്ലാത്ത ആശുപത്രികളില്‍ നടക്കുന്ന പ്രസവങ്ങള്‍ക്കുള്ള ആനുകൂല്യമാണ് കൂട്ടിയത്. കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗംഗാവറിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇഎസ്ഐ കോര്‍പ്പറേഷന്‍ യോഗത്തിലാണ് ഇങ്ങനൊരു തീരുമാനം കൈക്കൊണ്ടത്.
നിലവില്‍ 5000 രൂപയാണ് പ്രസവാനുകൂല്യമായി ലഭിച്ചിരുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്ക വിഭാഗക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഇഎസ്‌ഐ കോര്‍പ്പറേഷനും നടപ്പാക്കും.
അടുത്ത അധ്യായന വര്‍ഷം മുതല്‍ ഇഎസ്‌ഐ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ഇത് നടപ്പാക്കുമെന്നും കോര്‍പ്പറേഷന്‍ യോഗത്തില്‍ തീരുമാനിച്ചു.
ഇഎസ്‌ഐ പ്രഖ്യാപിച്ചിട്ടുള്ള ആനുകൂല്യങ്ങളെല്ലാം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ രാജ്യത്തെ 531 ജില്ലകളില്‍ പ്രാദേശിക നിരീക്ഷണ സമിതികള്‍ ഉണ്ടാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. തൊഴിലുടമയും തൊഴിലാളിയും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെട്ടതാണ് ഈ സമിതി.