സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമല്ല മൃഗങ്ങൾക്ക് പോലും ചില കാമപ്രാന്തന്മാരുടെ മുന്നിൽ രക്ഷയില്ല എന്നതിന്റെ ഉദാഹരണമാണ് താണയിൽ നടന്ന സംഭവം വ്യക്തമാക്കുന്നത്. പെൺപട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 40 വയസ്സുകാരനെ പോലീസ് അറസ്റ് ചെയ്തു.
താണെ വാഗ്ലെ എസ്റ്റേറ്റ് റോഡ് നമ്പർ 16-ലെ താമസക്കാരനെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം പിടികൂടിയത്. തെരുവിൽ അലഞ്ഞുനടക്കുന്ന പട്ടിയെ ഇയാൾ ലൈംഗികമായി ഉപദ്രവിച്ചെന്ന് മൃഗസംരക്ഷണ പ്രവർത്തകരാണ് പരാതി നൽകിയത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പട്ടികൾക്ക് ഭക്ഷണം നല്കാൻ പോയ കുട്ടികളാണ് ഇയാൾ പട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുന്നത് കണ്ടത്. ഉടൻ കുട്ടികൾ മൃഗസംരക്ഷണ പ്രവർത്തകരെ വിവരം അറിയിച്ചു.
Also Read: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞ് നാട്ടുകാര്
സംഭവത്തിൽ പരാതി നൽകിയെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് താനെ പോലീസ് കമ്മീഷ്ണർക്ക് നേരിട്ട് പരാതി നൽകിയതോടെയാണ് സംഭവത്തിൽ കേസെടുത്തത്.