അസം: ദിവസങ്ങളായി തുടരുന്ന മഴയിൽ അസമിലെ ജനജീവിതം ദുസ്സഹമായി തുടരുന്നു . വീണ്ടും പ്രളയ മുന്നറിയിപ്പ് നൽകുകയാണ് കേന്ദ്രജല കമ്മിഷൻ . ബാരാക് ഉൾപ്പെടെ 7 നദികളിലെ ജലനിരപ്പ് അപകനിലയിലും കൂടുതലാണ് . അതീവ ഗുരുതര സാഹചര്യമെന്ന് കേന്ദ്രജല കമ്മിഷൻ മുന്നറിയിപ്പ് നൽകി . കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 9 ആയി . 27 ജില്ലകളിൽ ആറ് ലക്ഷത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി . സസ്ഥാനത്ത് മുഴുവനായി 250 ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നത് .
ഹോജായ്, കച്ചർ എന്നീ ജില്ലകളിലാണ് പ്രളയം കൂടുതലായി ബാധിച്ചത് . ഹോജായിൽ രണ്ടായിരത്തോളം പേരെ സൈന്യം രക്ഷപ്പെടുത്തി . മണ്ണിടിച്ചലിനെ തുടർന്ന് റോഡ് റെയിൽ ഗതാഗതം തടസപ്പെട്ടു . ദിമ ഹാസവോ ജില്ല പൂർണമായും ഒറ്റപ്പെട്ടു . അടുത്ത് നാല് ദിവസം കൂടി അസമിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നിറിയിപ്പ് . കാസിരംഗ ദേശീയോദ്യാനത്തിൽ അതിജാഗ്രതാ നിർദേശം നൽകി . മൃഗങ്ങൾക്കായി 25 രക്ഷ ബോട്ടുകൾ തയാറാക്കിയിട്ടുണ്ടെന്ന് അസം സർക്കാർ അറിയിച്ചു . ശക്തമായ മണ്ണിടിച്ചിലിൽ റെയിൽവേ സ്റ്റേഷനില്‍ നാശനഷ്ടമുണ്ടായി . പലയിടത്തും റെയിൽവേ ട്രാക്കുകൾ പൂർണമായും തകർന്നു.
Also read: Assam flood: അസമിൽ വെള്ളപ്പൊക്കം രൂക്ഷം; കനത്ത നാശനഷ്ടങ്ങൾ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...