Viral Video: കൊക്കരക്കോ കൂവി നായ്ക്കുട്ടി; അമ്പരന്ന് സോഷ്യൽ മീഡിയ - വീഡിയോ വൈറൽ

Viral Video: പൂവൻ കോഴി കൂവിയതിന് പിന്നാലെ അതുപോലെ തന്നെ കൂവാൻ ശ്രമിക്കുന്ന നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : May 28, 2023, 08:25 PM IST
  • കോഴി കൊക്കരക്കോ കൂവുന്നത് കേൾക്കാം.
  • പൂവൻ കൂവുന്നത് നിർത്തിയതിന് പിന്നാലെ അതിനെ അനുകരിച്ച് നായയും കൂവാൻ തുടങ്ങി.
  • ഇത് കേൾക്കുന്ന ഏതൊരാളും ഒന്ന് അത്ഭുതപ്പെട്ട് പോകും.
Viral Video: കൊക്കരക്കോ കൂവി നായ്ക്കുട്ടി; അമ്പരന്ന് സോഷ്യൽ മീഡിയ - വീഡിയോ വൈറൽ

വളരെ കൗതുകം നിറഞ്ഞ ഒരു മൃ​ഗമാണ് നായ. നായ്ക്കൾ വളരെ ചെറുപ്പം മുതൽ വിവിധ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും സാമൂഹിക കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നു. വളർത്തു നായ്ക്കൾ അവരുടെ ഉടമകളുടെ കമാൻഡുകൾ വളരെ വേ​ഗത്തിൽ പഠിച്ചെടുക്കുകയും അത് അനുസരിക്കുകയും ചെയ്യാറുണ്ട്. പറയുന്നത് ഒക്കെ ചെയ്യുന്ന നായകളെ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ കോഴിയെപ്പോലെ കൂവുന്ന നായയെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?

അത്തരത്തിൽ ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പൂവൻ കോഴിയെയും വീഡിയോയിൽ കാണാൻ സാധിക്കും. പൂവൻകോഴിയുടെ അടുത്തായി നായ ഇരിക്കുകയാണ്. ഉടൻ തന്നെ കോഴി കൊക്കരക്കോ കൂവുന്നത് കേൾക്കാം. പൂവൻ കൂവുന്നത് നിർത്തിയതിന് പിന്നാലെ അതിനെ അനുകരിച്ച് നായയും കൂവാൻ തുടങ്ങി. ഇത് കേൾക്കുന്ന ഏതൊരാളും ഒന്ന് അത്ഭുതപ്പെട്ട് പോകും. 

The Best എന്ന ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോ ആണിത്. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വൈറലായിരിക്കുകയാണ്. ഇതിനോടകം, വീഡിയോ രണ്ട് മില്യണിലധികം ആളുകൾ കണ്ടുകഴിഞ്ഞു. നിരവധി രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News