Gandhi Jayanti 2023: ഗാന്ധി സ്മരണയിൽ രാജ്യം; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

Gandhi Jayanti 2023: അഹിംസയിലൂടെ ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച മഹാത്മാവിന്റെ 154 മത്തെ ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Oct 2, 2023, 10:38 AM IST
  • രാജ്യം ഇന്ന് ഗാന്ധി സ്മരണയിൽ
  • മഹാത്മാഗാന്ധിയുടെ 154 മത്തെ ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്
  • പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തി മഹാത്മാവിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു
Gandhi Jayanti 2023: ഗാന്ധി സ്മരണയിൽ രാജ്യം; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡൽഹി: രാജ്യം ഇന്ന് ഗാന്ധി സ്മരണയിൽ. അഹിംസയിലൂടെ ബ്രിട്ടീഷുകാരെ തുരത്തിയോടിച്ച മഹാത്മാവിന്റെ 154 മത്തെ ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്.  ഇന്ത്യക്കാർ ബാപ്പുജിയെന്ന് സ്നേഹപൂർവ്വം വിളിക്കുന്ന മഹാത്മാഗാന്ധിയുടെ ജന്മദിനം.  ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്ഘട്ടിലെത്തി മഹാത്മാവിന് ശ്രദ്ധാഞ്ജലിയർപ്പിച്ചു. ഗാന്ധിജയന്തി അവസരത്തിൽ ഏറെ ആദരവോടെ അദ്ദേഹത്തെ ഓർക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Also Read: Gandhi Jayanti 2023: രാഷ്ട്രപിതാവിന്റെ ഓർമകളിൽ രാജ്യം; ഇന്ന് ​ഗാന്ധി ജയന്തി

ഗാന്ധി ജയന്തിയുടെ പ്രത്യേക അവസരത്തിൽ ഞാൻ മഹാത്മാഗാന്ധിയെ വണങ്ങുന്നുവെന്നും. അദ്ദേഹത്തിന്റെ കാലാതീതമായ ദർശനങ്ങളും ഉപദേശങ്ങളും ഇന്നും നമ്മെ സ്വാധീനിക്കുന്നുവെന്നും. ഐക്യത്തിന്റെയും അനുകമ്പയുടെയും മനോഭാവം വർദ്ധിപ്പിക്കുന്നതിന് മനുഷ്യരാശിയെ മുഴുവൻ പ്രേരിപ്പിക്കുന്നുവെന്നും. അദ്ദേഹത്തിൻറെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് എപ്പോഴും പ്രവർത്തിക്കാമെന്നും. എല്ലായിടത്തും ഐക്യവും ഒരുമയും ഊട്ടിയുറപ്പിക്കാനാണ് ഗാന്ധിജി സ്വപ്നം കണ്ടതെന്നും അതിന്റെ വാഹകരാകാൻ യുവാക്കൾക്ക് കഴിയട്ടെയെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചിട്ടുണ്ട്.   

Also Read: Viral Video: ക്ലാസ് മുറിയിൽ വിദ്യാർത്ഥികളുടെ ലീലാവിലാസം..! വീഡിയോ വൈറൽ

ഗാന്ധിജിയുടെ സ്വപ്‌നമായിരുന്ന ശുചിത്വ ഭാരതത്തിന്റെ ഭാഗമായി സ്വച്ഛത ഹി സേവ ക്യാമ്പെയ്‌നിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. രാജ്യത്തെമ്പാടും നിരവധി പേരാണ് ക്യാമ്പെയ്‌നിന്റെ ഭാഗമായത്. ഗുസ്തി താരം അങ്കിത് ബയാൻപുരിയയ്‌ക്കൊപ്പമായിരുന്നു പ്രധാനമന്ത്രി ശുചീകരണ യജ്ഞത്തിന്റെ ഭാഗമായത്.  ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രിയെ കൂടാതെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവരും രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News