റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; പവന് 34,000 രൂപ

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. അക്ഷയ തൃതിയയ്ക്ക് മുന്നോടിയായാണ് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയത്. 

Last Updated : Apr 24, 2020, 04:54 PM IST
റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില; പവന് 34,000 രൂപ

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. അക്ഷയ തൃതിയയ്ക്ക് മുന്നോടിയായാണ് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയത്. 

പവന് 34,000 രൂപയാണ് സ്വര്‍ണ്ണത്തിന്‍റെ വില. 4,250 രൂപയാണ് ഗ്രാമിന്‍റെ വില. 31,600 രൂപയായിരുന്നു ഏപ്രില്‍ ഒന്നിന് സ്വര്‍ണത്തിന്‍റെ വില. 

23 ദിവസം കൊണ്ട് 2,400 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ്‌ വില ഔണ്‍സിന് 1,724,04 ഡോളറാണ് വില. 

അഖില്‍ വധം: കുട്ടികളെ കൊണ്ട് മൃതദേഹം മാന്തി പുറത്തെടുപ്പിച്ചു, വിവാദം കത്തുന്നു!!

കഴിഞ്ഞ ദിവസത്തെക്കാള്‍ 0.4 ശതമാനം കുറവാണിത്. അതേസമയം, ലോക്ക് ഡൌണിനെ തുടര്‍ന്ന് ജുവലറികളെല്ലാം അടഞ്ഞുകിടക്കുകയാണ്. 

നേരിട്ട് സ്വര്‍ണം വാങ്ങുന്നതിനോ വില്‍ക്കുന്നതിനോ മാറ്റുന്നതിനോ സൗകര്യമില്ലെങ്കിലും അക്ഷയ തൃതിയ പ്രമാണിച്ച് ഓണ്‍ലൈനില്‍ സ്വര്‍ണം വാങ്ങാന്‍ ജുവലറികള്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 

Trending News