അഖില്‍ വധം: കുട്ടികളെ കൊണ്ട് മൃതദേഹം മാന്തി പുറത്തെടുപ്പിച്ചു, വിവാദം കത്തുന്നു!!

പത്തനംതിട്ട കൊടുമണ്ണില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ല്‍ പുതിയ വിവാദം!

Last Updated : Apr 23, 2020, 02:55 PM IST
അഖില്‍ വധം: കുട്ടികളെ കൊണ്ട് മൃതദേഹം മാന്തി പുറത്തെടുപ്പിച്ചു, വിവാദം കത്തുന്നു!!

പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഖിലിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ല്‍ പുതിയ വിവാദം!

പ്രതികളും അഖിലിന്‍റെ സമപ്രായക്കാരുമായ കുട്ടികളെ കൊണ്ട് മൃതദേഹം മാന്ത്രി പുറത്തെടുപ്പിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. 

കുട്ടികളെ കൊണ്ട് മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെ മണ്ണ് മാന്തിച്ച സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ജില്ല കളക്ടര്‍ക്കും സംസ്ഥാന പോലീസ്  മേധാവിക്കും ബാലാവകാശ കമ്മീഷന്‍ കത്തയച്ചു. ഇവര്‍ക്ക് പുറമേ, ജില്ലാ പോലീസ് മേധാവി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോടും ബാലാവകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 

മകള്‍ക്കൊപ്പം നിര്‍ധനരായ പെണ്‍ക്കുട്ടികള്‍ക്ക് കൂടി മംഗല്യഭാഗ്യമൊരുക്കി വ്യവസായി!!

 

സംസ്കാര ശൂന്യമായ നടപടിയാണിതെന്ന് ആരോപിച്ച് സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് കുമാര്‍ സ്വമേധയ കേസെടുത്തു. കുഴിച്ചിട്ടിരുന്ന അഖിലിന്‍റെ മൃതദേഹം പ്രതികളെ കൊണ്ട് തന്നെ പുറത്തെടുപ്പിക്കുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ  എസ് അഖിലിനെയാണ് കൂട്ടുകാര്‍ ചേര്‍ന്ന് വെട്ടി കൊലപ്പെടുത്തിയത്.  സോഷ്യല്‍ മീഡിയയില്‍ കളിയാക്കിയതിന്‍റെ പേരില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് അഖിലിനെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട് .

എന്നാല്‍, കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന  ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. സംഭവം പ്രതികള്‍  വ്യക്തമായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതതാണ്  എന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്.  

വിവാഹ ശേഷം പോലീസ് സ്റ്റേഷനിലെത്തി പോലീസുകാര്‍ക്കൊപ്പം സദ്യയുണ്ട് വധൂവരന്മാര്‍....

പ്രതികളും കൊല്ലപ്പെട്ട അഖിലും സ്ഥിരമായി മൊബൈല്‍ ഗെയിം കളിച്ചിരുന്നു. ഇങ്ങനെ കളിക്കുന്നതിനിടെയില്‍ കളിയാക്കിയതും കൊലപാതകത്തിന് പ്രേരണയായി എന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി.

കൊലപാതകം പുറത്തുവരാതിരിക്കാനുള്ള വഴിയും ഇവര്‍ അന്വേഷിച്ചിരുന്നു. തലയിലേക്ക് കല്ലെടുത്ത് എറഞ്ഞതോടെ അഖില്‍ ബോധമറ്റ് വീണു. പിന്നീട് മരണം ഉറപ്പാക്കിയ ശേഷം മഴു കൊണ്ട് കഴുത്തില്‍ വെട്ടി. ഇങ്ങനെ ചെയ്‌താല്‍ മൃതദേഹം പെട്ടെന്ന് അഴുകി നശിക്കുമെന്ന സിനിമാക്കഥ വിശ്വസിച്ചാണ് ഇപ്രകാരം ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.

Trending News