ഡാര്‍ജലിങ്ങില്‍ നിന്ന് സേനയെ പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുമതി

പ്രത്യേകസംസ്ഥാന രൂപീകരണത്തിനായി പ്രക്ഷോഭം നടക്കുന്ന ഡാര്‍ജലിംഗ്, കാളിംപോംഗ് ജില്ലകളില്‍ നിന്ന് സേനയെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ അനുമതി. നിലവില്‍ വിന്യസിച്ചിരിക്കുന്ന 18 കമ്പനി കേന്ദ്രസേനയിലെ ഏഴ് കമ്പനികളെ തിരികെ വിളിക്കാനാണ് അനുമതി. 

Last Updated : Oct 27, 2017, 05:12 PM IST
ഡാര്‍ജലിങ്ങില്‍ നിന്ന് സേനയെ പിന്‍വലിക്കാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: പ്രത്യേകസംസ്ഥാന രൂപീകരണത്തിനായി പ്രക്ഷോഭം നടക്കുന്ന ഡാര്‍ജലിംഗ്, കാളിംപോംഗ് ജില്ലകളില്‍ നിന്ന് സേനയെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ അനുമതി. നിലവില്‍ വിന്യസിച്ചിരിക്കുന്ന 18 കമ്പനി കേന്ദ്രസേനയിലെ ഏഴ് കമ്പനികളെ തിരികെ വിളിക്കാനാണ് അനുമതി. 

ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയോഗിക്കാനാണ് സേനയെ പിന്‍വലിക്കാന്‍ കേന്ദ്രം സുപ്രീംകോടതിയുടെ അനുമതി തേടിയത്. ഡിസംബര്‍ 25 വരെ കേന്ദ്രസേനയെ സ്ഥലത്ത് വിന്യസിപ്പിക്കണമെന്നായിരുന്നു പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ അഭ്യര്‍ത്ഥന. ഒക്ടോബര്‍ 27 വരെ സേനയെ പിന്‍വലിക്കരുതെന്ന് കല്‍ക്കത്ത ഹൈക്കോടതി വിധിച്ചിരുന്നു. 

വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാട് ഒരാഴ്ചയ്ക്കകം അറിയിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രത്യേക സംസ്ഥാനം രൂപീകരണക്കമെന്ന ആവശ്യവുമായി ഡാര്‍ജലിങ്ങില്‍ അനിശ്ചിതകാല പ്രക്ഷോഭത്തിലാണ് ഗൂര്‍ഖ ജനമുക്തി മോര്‍ച്ച. ഇത് നിയന്ത്രിക്കാനാണ് കൂടുതല്‍ സേനയെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 

Trending News