GST Rate Hike: ഈ സാധനങ്ങള്‍ ഉടന്‍ വാങ്ങി വച്ചോളൂ, ജൂലൈ 18 മുതല്‍ വില കൂടും..!!

അടുത്തിടെ കേന്ദ്ര ധനകാര്യമന്ത്രി  നിർമല സീതാരാമാന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം ചില നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. അതനുസരിച്ച്  പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ നിലവില്‍ വരും.  

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 04:52 PM IST
  • പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ നിലവില്‍ വരും. ജൂൺ 28-ന് ചണ്ഡീഗഡിൽ നടന്ന ദ്വിദിന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലെ ശുപാർശകള്‍ അനുസരിച്ചാണ് നിരക്ക് വര്‍ദ്ധന.
GST Rate Hike: ഈ സാധനങ്ങള്‍ ഉടന്‍ വാങ്ങി വച്ചോളൂ, ജൂലൈ 18 മുതല്‍ വില കൂടും..!!

GST Rate Hike: അടുത്തിടെ കേന്ദ്ര ധനകാര്യമന്ത്രി  നിർമല സീതാരാമാന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന GST കൗൺസിൽ യോഗം ചില നിർണ്ണായക തീരുമാനങ്ങൾ കൈകൊണ്ടിരുന്നു. അതനുസരിച്ച്  പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ നിലവില്‍ വരും.  

പുതിയ GST നിരക്ക് സാധാരണക്കാരുടെ പോക്കറ്റിനെ ബാധിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.  അതായത് അടുത്ത തിങ്കളാഴ്ച മുതല്‍  വീട്ടുപകരണങ്ങൾ, ഹോട്ടലിലെ  താമസം,  ബാങ്ക് സേവനങ്ങൾ എന്നിവയുൾപ്പെടെ  പല ഇനങ്ങളിലും കൂടുതൽ പണം ചിലവഴിക്കേണ്ടി വരും.  

Also Read:  GST New Rates: പുതിയ GST നിരക്ക് ജൂലൈ 18 മുതല്‍ പ്രാബല്യത്തില്‍, സാധാരണക്കാര്‍ക്ക് നേട്ടമോ കോട്ടമോ? ഈ പട്ടിക പറയും  

ജൂൺ 28-ന് ചണ്ഡീഗഡിൽ നടന്ന ദ്വിദിന 47-ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലെ ശുപാർശകള്‍ അനുസരിച്ചാണ്  നിരക്ക് വര്‍ദ്ധന.  GST നിരക്ക് സംബന്ധിച്ച ഈ തീരുമാനങ്ങൾ  കൗൺസിലിന്‍റെ ചരക്ക് സേവന നികുതി സംബന്ധിച്ച ഏറ്റവും ഉയർന്ന തീരുമാനമെടുക്കുന്ന സമിതിയാണ് കൈക്കൊണ്ടിരിയ്ക്കുന്നത്.  ഈ സമിതിയിൽ എല്ലാ  സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ അംഗങ്ങളാണ്. 

GST നിരക്കില്‍ മാറ്റം വരുന്ന ഇനങ്ങള്‍ ഇവയാണ് 

**  എൽഇഡി ബള്‍ബ്, വിളക്കുകൾ (LED Lights, Lamps) എന്നിവ ഡ്യൂട്ടി ഘടനയിൽ 12% ല്‍ നിന്ന്  18% ആയി  ഉയര്‍ത്താന്‍ കൗൺസിൽ ശുപാർശ ചെയ്തതിനാൽ  എൽഇഡി ലൈറ്റുകൾ,  ബള്‍ബുകള്‍,  ഫിക്‌ചറുകൾ, എന്നിവയുടെ വില  വര്‍ദ്ധിക്കും.

** സോളാർ വാട്ടർ ഹീറ്ററുകളുടെയും സിസ്റ്റങ്ങളുടെയും GST നിരക്ക് 5% ല്‍ നിന്ന്  12% ആയി ഉയർത്തി.

** തുകൽ വസ്തുക്കളുടെയും അവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട  ജോലികളുടെ ജിഎസ്ടി നിരക്ക് 5 ശതമാനത്തിൽ നിന്ന് 12 ശതമാനമായി ഉയർത്തി.

**  റോഡുകൾ, പാലങ്ങൾ, റെയിൽവേ, മെട്രോ, മാലിന്യ സംസ്കരണ പ്ലാന്റുകൾ, ശ്മശാനങ്ങൾ എന്നിവയുടെ തൊഴിൽ കരാറിന്‍റെ GST നിരക്ക്   12 ശതമാനത്തിൽ നിന്ന് 18% % ആയി ഉയര്‍ത്തി. 

**  പമ്പുകളും മെഷീനുകളും (Pumps and Machines): സെൻട്രിഫ്യൂഗൽ പമ്പുകൾ, ആഴത്തിലുള്ള കുഴൽ-കിണർ ടർബൈൻ പമ്പുകൾ, സബ്‌മേഴ്‌സിബിൾ പമ്പുകൾ, സൈക്കിൾ പമ്പുകൾ തുടങ്ങിയവയുടെ    ജിഎസ്‌ടി 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തി. 

** ശുചീകരണത്തിനോ തരംതിരിക്കാനോ ഉള്ള യന്ത്രങ്ങൾ, മില്ലിംഗ് വ്യവസായത്തിലോ ധാന്യങ്ങളുടെ പ്രവർത്തനത്തിനോ ഉപയോഗിക്കുന്ന യന്ത്രങ്ങൾ, വായു അടിസ്ഥാനമാക്കിയുള്ള മെഷീനുകള്‍, ഗ്രൈൻഡർ തുടങ്ങിയയ്ക്കും  12 ശതമാനത്തിൽ നിന്ന് 18 ശതമാനം ജിഎസ്ടി ഈടാക്കും.

**  മുൻകൂട്ടി പായ്ക്ക് ചെയ്തതും ലേബൽ ചെയ്തതുമായ മാംസം (ശീതീകരിച്ചത് ഒഴികെ), മത്സ്യം, പാല്‍, തൈര്, ലസ്സി, പനീർ, തേൻ, ഉണക്കിയ പയർവർഗ്ഗ പച്ചക്കറികൾ, ഉണക്കിയ മഖാന, ഗോതമ്പ്, മറ്റ് ധാന്യങ്ങൾ, ഗോതമ്പ് അല്ലെങ്കിൽ മെലിൻ മാവ്, ശർക്കര, പഫ്ഡ് റൈസ്, ജൈവ വളം, ചകിരിച്ചോറ്, കമ്പോസ്റ്റ് എന്നിവയ്ക്ക് 5% GST ഈടാക്കും. എന്നിരുന്നാലും, പാക്ക് ചെയ്യാത്തതും ലേബൽ ചെയ്യാത്തതും ബ്രാൻഡ് ചെയ്യാത്തതുമായ സാധനങ്ങൾ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുന്നത് തുടരും. 

** ടെട്രാ പാക്കിന്‍റെ നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയര്‍ത്തി.

** മുറിച്ച് മിനുക്കിയ വജ്രങ്ങളുടെ നിരക്ക് 0.25 ശതമാനത്തിൽ നിന്ന് 1.5 ശതമാനമായും വർധിപ്പിച്ചു.

** പ്രിന്റിംഗ്   നികുതി നിരക്ക്  18% ആയി ഉയാര്‍ത്തി

** കത്തികൾ,  കട്ടിംഗ് ബ്ലേഡുകൾ, പേപ്പർ കത്തികൾ, പെൻസിൽ ഷാർപ്പനറുകൾ, ബ്ലേഡുകൾ, തവികൾ, ഫോർക്കുകൾ, കേക്ക്-സെർവറുകൾ തുടങ്ങിയവ 12 ശതമാനം സ്ലാബിൽ നിന്ന് 18 ശതമാനം ജിഎസ്‌ടി സ്ലാബിന് കീഴിൽ ഉൾപ്പെടുത്തി.

**  ചെക്കുകൾ നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ഫീസിന് 18% ജിഎസ്ടി ചുമത്തും. 

** നിലവിലുള്ള നികുതി ഇളവ് വിഭാഗത്തിൽ നിന്ന് വ്യത്യസ്‌തമായി പ്രതിദിനം 1,000 രൂപയിൽ താഴെയുള്ള ഹോട്ടൽ മുറികൾ 12% ജിഎസ്ടി സ്ലാബിന് കീഴിൽ കൊണ്ടുവരും. 

** ഒരു രോഗിക്ക് പ്രതിദിനം റൂം വാടകയിനത്തില്‍  5000 രൂപയിൽ കൂടുതലുള്ള (ഐസിയു ഒഴികെ)  മുറികള്‍ക്ക് ഈടാക്കുന്ന തുകയുടെ 5 ശതമാനം നിരക്കിൽ നികുതി  ഈടാക്കും. 

** കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, ചരിത്രസ്മാരകങ്ങൾ, കനാലുകൾ, അണക്കെട്ടുകൾ, പൈപ്പ് ലൈനുകൾ, ജലവിതരണത്തിനുള്ള പ്ലാന്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയ്ക്കായി  നല്‍കുന്ന കരാറുകള്‍ക്ക്  18% നികുതി ഈടാക്കും.  

**  കേന്ദ്ര-സംസ്ഥാന സർക്കാരുകൾ,  കേന്ദ്ര ഭരണ പ്രദേശങ്ങല്‍ എന്നിവ നല്‍കുന്ന മണ്ണുമായി ബന്ധപ്പെട്ട  കരാറുകള്‍ക്ക് 12% നികുതി ഈടാക്കും.  

**  വെട്ടിപ്പ് തടയാൻ സ്വർണം, സ്വർണാഭരണങ്ങൾ, വിലയേറിയ കല്ലുകൾ എന്നിവയുടെ സംസ്ഥാനത്തിനുള്ളിലെ ഇ-വേ ബില്ലുമായി ബന്ധപ്പെട്ട്, ഇലക്ട്രോണിക് ബിൽ നിർബന്ധമാക്കേണ്ട പരിധി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കൗൺസിൽ ശുപാർശ ചെയ്തു. .

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കു

 

Trending News