Vismaya Case: വിസ്മയ കേസ് പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ

Vismaya Case: പൊലിസ് റിപ്പോർട്ട് എതിരായിട്ടും പരോൾ അനുവദിച്ചതായാണ് വിവരം

Written by - Zee Malayalam News Desk | Last Updated : Dec 30, 2024, 05:09 PM IST
  • 30 ദിവസത്തെ പരോൾ ആണ് പൂജപ്പുര സെൻട്രൽ ജയിൽ മേധാവി അനുവദിച്ചത്
  • 10 വർഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്
Vismaya Case: വിസ്മയ കേസ് പ്രതി കിരൺ കുമാറിന് 30 ദിവസത്തെ പരോൾ

വിസ്മയ കേസ് പ്രതി കിരൺകുമാറിന് പരോൾ അനുവദിച്ചു.സ്തീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ ആയൂർവേദ മെഡിക്കൽ വിദ്യാർത്ഥി വിസ്മയയുടെ ഭർത്താവാണ് കിരൺ കുമാർ. 30 ദിവസത്തെ പരോൾ ആണ് പൂജപ്പുര സെൻട്രൽ ജയിൽ മേധാവി അനുവദിച്ചത്. പൊലിസ് റിപ്പോർട്ട് എതിരായിട്ടും പരോൾ അനുവദിച്ചതായാണ് റിപ്പോർട്ട്. 10 വർഷത്തെ തടവിനാണ് കിരണിനെ ശിക്ഷിച്ചത്.

പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പെബ്രേഷൻ റിപ്പോർട്ടും പൊലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി. വീണ്ടും അപേക്ഷ നൽകിയപ്പോള്‍ പൊലീസ് റിപ്പോർട്ട് എതിരായിരുന്നു. പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായി വന്നു. സൂപ്രണ്ട് അപേക്ഷ ജയിൽ മേധാവിയുടെ പരിഗണനക്ക് വിട്ടു. ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ 30 ദിവസത്തെ പരോള്‍ അനുവദിക്കുകയായിരുന്നു. കടുത്ത നിബന്ധനകളോടെയാണ് പരോള്‍ അനുവദിച്ചതെന്നാണ് ജയിൽ ആസ്ഥാനത്തിൻെറ വിശദീകരണം.

2021 ജൂ​ൺ 21നാ​ണ്​ നി​ല​മേ​ൽ കൈ​തോ​ട് കു​ള​ത്തി​ൻ​ക​ര മേ​ലേ​തി​ൽ പുത്തൻ​വീ​ട്ടി​ൽ ത്രി​വി​ക്ര​മ​ൻനാ​യ​രു​ടെ​യും സ​രി​ത​യു​ടെയും മ​ക​ൾ വിസ്മയയെ അ​മ്പ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ർതൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽകാ​ണ​പ്പെ​ട്ട​ത്. മ​ര​ണ​ത്തി​ൽ ദുരൂ​ഹ​ത ഉ​യ​രു​ക​യും പീ​ഡ​ന​ത്തിത്തിന്റെ നി​ര​വ​ധി തെ​ളി​വു​ക​ൾ പുറത്തുവരിക​യും ചെ​യ്തു. ഇ​തോ​ടെ ഭ​ർ​ത്താ​വ് കി​ര​ൺ ഒ​ളി​വി​ൽ പോയെങ്കി​ലും രാ​ത്രി​യോ​ടെ പൊ​ലീ​സി​ൽ കീ​ഴ​ട​ങ്ങയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News