Nafe Singh Rathee Murder: INLD അധ്യക്ഷൻ നഫേ സിംഗ് റാഠി വെടിയേറ്റ് മരിച്ചു

Indian National Lok Dal ന്റെ നേതാവ് നഫെ സിംഗ് റാത്തിയുടെ കൊലപാതകം രാജ്യത്തെ നടുക്കിയിരിക്കുകയാണ്. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ പട്ടാപ്പകൽ വെടിയുതിർത്തത് പല ചോദ്യങ്ങളും ഉയർത്തിയിരിക്കുകയാണ്. ഈ കേസിൽ ഉൾപ്പെട്ട ഒരു കുറ്റവാളിയെപ്പോലും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

Written by - Ajitha Kumari | Last Updated : Feb 26, 2024, 08:11 AM IST
  • ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിംഗ് റാത്തി വെടിയേറ്റ് മരിച്ചു
  • മറ്റൊരു പാർട്ടി പ്രവർത്തകനായ ജയ്കിഷനും വെടിവെയ്പിൽ പരിച്ചതായിട്ടാണ് റിപ്പോർട്ട്
  • ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണില്‍ റെയിൽവേ ക്രോസിന് സപീമായിരുന്നു സംഭവം നടന്നത്
Nafe Singh Rathee Murder: INLD അധ്യക്ഷൻ നഫേ സിംഗ് റാഠി വെടിയേറ്റ് മരിച്ചു

ചണ്ഡിഗഢ്: ഇന്ത്യന്‍ നാഷ്ണല്‍ ലോക്ദള്‍ പ്രസിഡന്റും മുന്‍ എംഎല്‍എയുമായ നഫെ സിംഗ് റാത്തി വെടിയേറ്റ് മരിച്ചു.  മറ്റൊരു പാർട്ടി പ്രവർത്തകനായ ജയ്കിഷനും വെടിവെയ്പിൽ പരിച്ചതായിട്ടാണ് റിപ്പോർട്ട്.  ഹരിയാനയിലെ ജജ്ജാര്‍ ജില്ലയിലെ ബഹാദുര്‍ഗഡ് ടൗണില്‍ റെയിൽവേ ക്രോസിന് സപീമായിരുന്നു സംഭവം നടന്നത്.

Also Read: പേപ്പർ ചോർന്നത് പ്രിന്‍റിംഗ് പ്രസില്‍ നിന്ന്, യോഗിയുടെ റഡാറിൽ റിക്രൂട്ട്‌മെന്‍റ് ബോർഡ് ഉദ്യോഗസ്ഥരും..!!

കാറിലെത്തിയ അജ്ഞാത അക്രമികള്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്നു നഫെ സിംഗ്  റാത്തിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ റാത്തിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്ജ് പറഞ്ഞു. സംസ്ഥാന ഭീകരവാദ സേനയും വിഷയത്തിൽ അന്വേഷണം നടത്തുന്നുമെന്നും ഉടൻ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുകൊടുത്തിട്ടുമുണ്ട്. 

Also Read: മഹാദേവന്റെ കൃപയാൽ ഈ രാശിക്കാരുടെ ഭാഗ്യം ഇന്ന് മാറിമറിയും, ലഭിക്കും വൻ പുരോഗതി!

സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയും (സിഐഎ) എസ്ടിഎഫ് സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യുമെന്നും ജജ്ജാർ എസ്പി അർപിത് ജെയിൻ അറിയിച്ചിട്ടുണ്ട്.  സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളിലില്‍ യാത്ര ചെയ്യുന്നതിനിടെ വെടിയേറ്റാണ് മുന്‍ നിയമസഭാംഗം മരിച്ചതെന്ന് ഐഎന്‍എല്‍ഡി വക്താവ് രാകേഷ് സിഹാഗ് പറഞ്ഞു.

2023 ജനുവരിയില്‍ മുന്‍ മന്ത്രി മംഗേ റാം നമ്പര്‍ദാറിന്റെ മകനും ബിജെപി നേതാവുമായ ജഗദീഷ് നമ്പര്‍ദാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹരിയാന പൊലീസ് നഫെ സിംഗ് റാത്തിക്കും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 306 പ്രകാരം  ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് ഡികേസെടുത്തത്. 

Also Read: 200 വർഷങ്ങൾക്ക് ശേഷം ഒരേസമയം 3 രാജയോഗം; ഇവരുടെ ഭാഗ്യം തെളിയും ഒപ്പം കരിയറിലും ബിസിനസിലും പുരോഗതി!

ആശുപ്രതിയിലെത്തിച്ച നഫേ സിംഗ് റാത്തിക്ക് ഒന്നിലധികം തവണ വെടിയേറ്റതായി ഡോ. മനീഷ് ശർമ്മ പറഞ്ഞു. റാത്തിയുടെ ജീവന് ഭീഷണിയുണ്ടായിട്ടും സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് ഐഎൻഎൽഡി നേതാവ് അഭയ് ചൗട്ടാല ആരോപിച്ചു. വിഷയത്തിൽ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ആഭ്യന്തരമന്ത്രി അനിൽ വിജും രാജിവെക്കണമെന്നും ചൗട്ടാല ആവശ്യപ്പെട്ടു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News