Amrit Kalash FD Scheme: ഉയര്‍ന്ന പലിശ നല്‍കും എസ്‌ബി‌ഐ അമൃത് കലഷ്, സ്കീമില്‍ ചേരാന്‍ ഇനി ദിവസങ്ങള്‍ മാത്രം

Amrit Kalash FD Scheme:  ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് ബാങ്ക്  7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍,  മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും ഈ പദ്ധതി  കൂടുതല്‍ നേട്ടം നല്‍കുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 11, 2023, 03:12 PM IST
  • എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീം (SBI Amrit Kalash Deposit Scheme) എന്ന് പേരിട്ടിരിയ്ക്കുന്ന ഈ സ്ഥിര നിക്ഷേപ പദ്ധതി സാധാരണ സ്ഥിര നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു
Amrit Kalash FD Scheme: ഉയര്‍ന്ന പലിശ നല്‍കും എസ്‌ബി‌ഐ അമൃത് കലഷ്, സ്കീമില്‍ ചേരാന്‍ ഇനി ദിവസങ്ങള്‍ മാത്രം

Amrit Kalash FD Scheme Update: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ  (SBI) നിക്ഷേപത്തിനായി ആശ്രയിക്കുന്നവര്‍ക്ക് ഏറെ സാമ്പത്തിക നേട്ടം നല്‍കുന്ന ഒരു പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതി ബാങ്ക് അടുത്തിടെ അവതരിപ്പിച്ചിരുന്നു. 

Also Read: FD Interest Rates: സ്ഥിര നിക്ഷേപം ആരംഭിക്കാന്‍ ഈ 5 ബാങ്കുകള്‍ മികച്ചത്!!  

എസ്ബിഐ അമൃത് കലഷ് ഡെപ്പോസിറ്റ് സ്കീം  (SBI Amrit Kalash Deposit Scheme) എന്ന് പേരിട്ടിരിയ്ക്കുന്ന ഈ സ്ഥിര നിക്ഷേപ പദ്ധതി സാധാരണ സ്ഥിര നിക്ഷേപത്തേക്കാള്‍ കൂടുതല്‍ പലിശ വാഗ്ദാനം ചെയ്യുന്നു. SBI ഫെബ്രുവരി 15 നാണ് ഈ പദ്ധതി അവതരിപ്പിച്ചത്.  പിന്നീട് മാര്‍ച്ച്‌ 31 വരെ ഈ പദ്ധതിയുടെ കാലാവധി നീട്ടി. എന്നാല്‍ പദ്ധതിയുടെ ജനപ്രിയത മുന്നില്‍ക്കണ്ട് പദ്ധതിയുടെ കാലാവധി ആഗസ്റ്റ് 15 വരെ ബാങ്ക് നീട്ടുകയുണ്ടായി.

Also Read:  Mars Transit 2023: ഈ 4 രാശിക്കാരുടെ ജീവിതത്തിൽ ചൊവ്വ അനുകൂലം, ആഗസ്റ്റ് 18 മുതൽ പണത്തിന്‍റെ പെരുമഴ!!
 
അതായത്, 400 ദിവസം കാലാവധിയുള്ള എസ്ബിഐ അമൃത് കലശ് നിക്ഷേപ പദ്ധതിയില്‍ ചേരാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ നിക്ഷേപത്തിന് 7.10 ശതമാനമാണ് സാധാരണ നിക്ഷേപകര്‍ക്ക് ലഭിക്കുന്ന പലിശ നിരക്ക്. നിലവില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണ് ഈ നിക്ഷേപത്തിന് SBI നല്‍കുന്നത്. 

 
ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് ബാങ്ക്  7.10% വരെ പലിശ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍,  മുതിർന്ന പൗരന്മാർക്കും ജീവനക്കാർക്കും സ്റ്റാഫ് പെൻഷൻകാർക്കും ഈ പദ്ധതി  കൂടുതല്‍ നേട്ടം നല്‍കുന്നു. അതായത്, 0.50% അധിക പലിശ നിരക്ക് ഈ വിഭാഗക്കാര്‍ക്ക് ലഭിക്കും. ഈ സ്ഥിര നിക്ഷേപ പദ്ധതിയില്‍ നിക്ഷേപിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക്  സാധാരണ നിരക്കില്‍ നിന്നും 0.50% അധിക പലിശ ലഭിക്കും. 
 
ഈ പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഈ സ്കീമില്‍ ചേരുവാന്‍ ഇനി വെറും ദിവസങ്ങള്‍ മാത്രമാണ് ശേഷിച്ചിരിയ്ക്കുന്നത് എന്നതാണ്. അതായത്,  400 ദിവസം  കാലാവധിയുള്ള ഈ പദ്ധതിയില്‍ ചേരുവാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിയ്ക്കുന്നത്. എസ്ബിഐയുടെ ശാഖകളിലോ നെറ്റ്ബാങ്കിംഗ് വഴിയോ എസ്ബിഐ യോനോ മൊബൈല്‍ ആപ്പ് ഉപയോഗിച്ചോ ഈ പദ്ധതിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കും. 

അതേസമയം, അമൃത് കലഷ് നിക്ഷേപത്തിന് കീഴിൽ ആദായനികുതി നിയമപ്രകാരം ബാധകമായ നിരക്കില്‍ നികുതി ഈടാക്കുകയെന്ന് എസ്‌ബി‌ഐ ഔദ്യോഗിക വെബ്‌സൈറ്റ്  വ്യക്തമാക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News