ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 30,941 പുതിയ കോവിഡ് (Covid 19) കേസുകൾ റിപ്പോർട്ട് ചെയ്തു. 350 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,38,560 ആയി. 36,275 പേർ രോഗമുക്തി (Recovery) നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം (Union Ministry of Health) അറിയിച്ചു. നിലവിൽ 3,70,640 പേരാണ് ചികിത്സയിലുള്ളത്. 2.22 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate).
പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.51 ശതമാനമാണ്. ഇതുവരെ 3,19,59,680 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇതുവരെ 52.15 കോടി സാമ്പിളുകളാണ് പരിശോധിച്ചത്.
Also Read: രാജ്യത്ത് Covid Vaccination 63.43 കോടി കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
64,05,28,644 വാക്സിൻ ഡോസുകൾ ഇതുവരെ വിതരണം ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 59,62,286 ഡോസ് വാക്സിനുകളാണ് നൽകിയത്. 68,50,464 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.
കേരളത്തിലെ കോവിഡ് സാഹചര്യം അതീവ രൂക്ഷമായി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ 19,622 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. 132 പേരാണ് സംസ്ഥാനത്ത് രോഗബാധയെ തുടർന്ന് തിങ്കളാഴ്ച മരണപ്പെട്ടത്.
എല്ലാവർക്കും കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് നൽകുന്ന പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂൺ 21നാണ് തുടക്കമായത്. കൂടുതൽ വാക്സിൻ ലഭ്യമാക്കിയതും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മരുന്ന് ലഭ്യത മുൻകൂട്ടി അറിയാൻ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു. രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി, സൗജന്യമായി വാക്‌സിനുകൾ നൽകി കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പിന്തുണ നൽകി വരികയാണ്.
കോവിഡ്-19 പ്രതിരോധ കുത്തിവയ്പ് (Vaccination) പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75 ശതമാനം കേന്ദ്ര സർക്കാർ (Central Government) സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ (Vaccine) സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും.
അതേസമയം കോവിഡ് (Covid 19) വൈറസുമായി ബന്ധപ്പെട്ട വസ്തുക്കളുടെ ഇറക്കുമതി തീരുവയും (Import Duty) ഹെൽത്ത് സെസും (Health Cess) ഒഴിവാക്കിയത് കേന്ദ്രം സെപ്റ്റംബർ 30വരെ നീട്ടി. നേരത്തെ ഇളവ് അനുവദിച്ചിരുന്നത് ഓഗസ്റ്റ് 31വരെ ആയിരുന്നു. ഇത് രണ്ടാം തവണയാണ് കോവിഡുമായി ബന്ധപ്പെട്ടുള്ള വസ്തുക്കളുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധി നീട്ടുന്നത്.
Also Read: Covid Relief Items: കോവിഡ് ഉപകരണങ്ങൾ, ഇറക്കുമതി തീരുവയിലെ ഇളവ് നീട്ടി കേന്ദ്രം
കോവിഡ് വാക്‌സിൻ, ഓക്‌സിജൻ ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിലെ ഇളവ് കാലാവധിയാണ് നീട്ടിയിരിക്കുന്നത്. രാജ്യത്ത് മിക്കയിടങ്ങളിലും കോവിഡ് വ്യാപനം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പൊതുതാൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ധനമന്ത്രാലയം (Finance Ministry) അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...