India Covid Update : രാജ്യത്ത് 60,753 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടയിൽ 1647 പേർ മരണപ്പെട്ടു

തുടർച്ചയായ 37 മത് ദിവസവും രോഗവിമുക്തരുടെ എണ്ണം കോവിഡ് രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 19, 2021, 10:13 AM IST
  • 1,647 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു.
  • തുടർച്ചയായ 37 മത് ദിവസവും രോഗവിമുക്തരുടെ എണ്ണം കോവിഡ് രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണ്.
  • കഴിഞ്ഞ 24 മണിക്കൂറിൽ 97,743 പേരാണ് കോവിഡ് രോഗവിമുക്തി നേടിയത്.
  • പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വീണ്ടും കുറവ് രേഖപ്പെടുത്തി.
India Covid Update : രാജ്യത്ത് 60,753 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു; 24  മണിക്കൂറിനിടയിൽ 1647 പേർ മരണപ്പെട്ടു

New Delhi : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 60,573 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. 1,647 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടു. തുടർച്ചയായ 37 മത് ദിവസവും രോഗവിമുക്തരുടെ എണ്ണം കോവിഡ് രോഗബാധിതരുടെ എണ്ണത്തേക്കാൾ കൂടുതലാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 97,743 പേരാണ് കോവിഡ് രോഗവിമുക്തി നേടിയത്.

 പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ (Test Positivity Rate) വീണ്ടും കുറവ് രേഖപ്പെടുത്തി. തുടർച്ചയായ പന്ത്രണ്ടാമത്തെ ദിവസമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ താഴെ തുടരുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനമാണ്. 5 ശതമാനത്തിൽ താഴെ പോസിറ്റിവിറ്റി നിരക്കുള്ള രാജ്യങ്ങൾ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു.

ALSO READ: Covid Third Wave : കോവിഡ് മൂന്നാം തരംഗം അടുത്ത 6 മുതൽ 8 ആഴ്ചകളിൽ എത്താൻ സാധ്യത : AIIMS Chief

ഇപ്പോൾ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്‌സയിൽ കഴിയുന്നവരുടെ എണ്ണം 7,60,019 ആണ്. കോവിഡ് രോഗബാധയുടെ ആരംഭത്തിന് ശേഷം  2.86  കോടി പേരാണ് കോവിദഃ രോഗമുക്തി നേടിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

ALSO READ: Covid Third Wave: കോവിഡ് മൂന്നാം തരംഗം കുട്ടികളെ കാര്യമായി ബാധിച്ചേക്കില്ല, കാരണമിതാണ്

കോവിഡ് മൂന്നാം തരംഗം (Covid Third Wave) അടുത്ത ആറ് മുതൽ എട്ട് ആഴ്ചകൾക്ക് ഉള്ളിൽ പ്രതീക്ഷിക്കാമെന്ന് എയിംസ് മേധാവി ഡോ രൺദീപ് ഗുലേറിയ പറഞ്ഞു. ഇന്ന് രാവിലെ ദേശീയ മാധ്യമമായ എൻഡിടിവിയോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം വിവരം അറിയിച്ചത്. 

ALSO READ: Covid Third Wave ഒരുമാസത്തിനകം, Delta plus variant മഹാരാഷ്ട്രയിൽ മൂന്നാം തരംഗത്തിന് കാരണമായേക്കാം, മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

ഇപ്പോൾ കോവിഡ് (Covid 19) നിയന്ത്രണങ്ങൾ പിൻവലിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഇടയിൽ നിന്ന് വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത തരത്തിലുള്ള പെരുമാറ്റങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത് . ഇത് കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും വർധിക്കാൻ കാരണമാകുമെന്നും. ഇത് 6 മുതൽ 8 ആഴ്ചകൾക്കുള്ളിൽ സംഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News