India Covid Cases: 24 മണിക്കൂറിനിടെ രാജ്യത്ത് 3824 പുതിയ കോവിഡ് കേസുകൾ; ചികിത്സയിലുള്ളവരുടെ എണ്ണം 18,389 ആയി

Covid Cases in India: 18,389 പേരാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 2.87 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Apr 2, 2023, 11:16 AM IST
  • 1784 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്.
  • ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 18,389 ആയി ഉയർന്നു.
  • അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനമായി.
India Covid Cases: 24 മണിക്കൂറിനിടെ രാജ്യത്ത് 3824 പുതിയ കോവിഡ് കേസുകൾ; ചികിത്സയിലുള്ളവരുടെ എണ്ണം 18,389 ആയി

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന. 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 3824 പേർക്ക്. 1784 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 18,389 ആയി ഉയർന്നു. അതേസമയം പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനവുമാണ്. 92.18 കോടി ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1.33 ലക്ഷം ടെസ്റ്റുകളാണ് നടത്തിയത്.

അതേസമയം ശനിയാഴ്ച ഡൽഹിയിൽ 416 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഴ് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. പോസിറ്റിവിറ്റി നിരക്ക് 14.37 ശതമാനം ആയി. കൂടാതെ ഒരു കൊവിഡ് മരണവും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ മരണസംഖ്യ 26,529 ആയി. വ്യാഴാഴ്ച പുറത്ത് വിട്ട ബുള്ളറ്റിൻ പ്രകാരമുള്ള കണക്കാണിത്. ഡൽഹിയിൽ വ്യാഴാഴ്ച 295 കോവിഡ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. പോസിറ്റീവ് നിരക്ക് 12.48 ശതമാനമായിരുന്നു. ബുധനാഴ്ച, നഗരത്തിൽ 300 കേസുകളാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 31ന് ശേഷം ആദ്യമായി, രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. പോസിറ്റീവ് നിരക്ക് 13.89 ശതമാനമായി ഉയർന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് 31ന് നഗരത്തിൽ 377 കേസുകൾ രേഖപ്പെടുത്തിയിരുന്നു.

Also Read: Mob Lynch: കർണാടകയിൽ പശുക്കടത്ത് ആരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

 

ചൊവ്വാഴ്ച 11.82 ശതമാനം പോസിറ്റിവിറ്റി നിരക്കും 214 കേസുകളും തിങ്കളാഴ്ച 7.45 ശതമാനം പോസിറ്റിവിറ്റി നിരക്കും 115 കേസുകളും ഞായറാഴ്ച 9.13 ശതമാനം പോസിറ്റിവിറ്റി നിരക്കും 153 കേസുകളും ശനിയാഴ്ച 4.98 പോസിറ്റിവിറ്റി നിരക്കും 139 കേസുകളും ഡൽഹിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയ തലസ്ഥാനത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് ഡൽഹി സർക്കാർ നിരീക്ഷിച്ച് വരികയാണെന്നും ഏത് സാഹചര്യവും നേരിടാൻ തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വെള്ളിയാഴ്ച പറഞ്ഞിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സർക്കാർ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു.

രാജ്യത്ത് എച്ച് 3 എൻ 2 ഇൻഫ്ലുവൻസ കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതിനിടയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹിയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണവും വർധിക്കുകയാണ്. ജനുവരി 16ന് ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ കേസുകൾ 20,10,312 ആയി ഉയർന്നു. വെള്ളിയാഴ്ച 2,895 കോവിഡ് പരിശോധനകൾ നടത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

717 രോഗികൾ ഹോം ഐസൊലേഷനിലാണെന്ന് അധികൃതർ അറിയിച്ചു. ഡൽഹിയിൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ, വൈറസിന്റെ പുതിയ XBB.1.16 വകഭേദം കുതിച്ചുചാട്ടത്തിന് കാരണമാകുന്നതായി സംശയിക്കുന്നുവെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. എന്നാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആളുകൾ കോവിഡ് പെരുമാറ്റച്ചട്ടം പിന്തുടരണമെന്നും ബൂസ്റ്റർ ഡോസുകൾ എടുക്കണമെന്നും വിദഗ്ധർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News