Indian navy day 2021 | രാജ്യത്തിന്റെ അഭിമാനമായി നാവികസേന; ഇന്ന് ഇന്ത്യൻ നാവികസേനാ ദിനം

യുദ്ധ വിജയത്തിന്റെയും ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കുമായാണ് നാവികസേനാ ദിനം ആചരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 4, 2021, 12:30 PM IST
  • 1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത്, പാകിസ്ഥാന്‍ ഇന്ത്യന്‍ വ്യോമതാവളം ആക്രമിച്ചു
  • പാക് ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാന്റെ നാവിക കേന്ദ്രം ആക്രമിച്ചു
  • ഈ ആക്രമണത്തില്‍ പാകിസ്ഥാന്റെ പിഎന്‍എസ് ഖൈബര്‍ ഉള്‍പ്പെടെ നാല് പടക്കപ്പലുകള്‍ നശിപ്പിച്ചു
  • ഡിസംബര്‍ നാലിനായിരുന്നു ഇന്ത്യ പ്രത്യാക്രമണം നടത്തിയത്
Indian navy day 2021 | രാജ്യത്തിന്റെ അഭിമാനമായി നാവികസേന; ഇന്ന് ഇന്ത്യൻ നാവികസേനാ ദിനം

ന്യൂഡൽഹി: ഇന്ന് ഇന്ത്യൻ നാവികസേനാ ദിനം. 1971 ഡിസംബർ നാലിന് ഇന്ത്യൻ നാവിക സേന പാകിസ്ഥാന്റെ നാവിക കേന്ദ്രം ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് നാവികസേനാ ദിനം ആചരിക്കുന്നത്. യുദ്ധ വിജയത്തിന്റെയും ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കുമായാണ് നാവികസേനാ ദിനം ആചരിക്കുന്നത്. 

1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധസമയത്ത്, പാകിസ്ഥാന്‍ ഇന്ത്യന്‍ വ്യോമതാവളം ആക്രമിച്ചു. പാക് ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാന്റെ നാവിക കേന്ദ്രം ആക്രമിച്ചു. 'ഓപ്പറേഷന്‍ ട്രൈഡന്റ്' എന്ന് വിളിച്ച ഇന്ത്യന്‍ നാവികസേനയുടെ ഈ ആക്രമണത്തില്‍ പാകിസ്ഥാന്റെ പിഎന്‍എസ് ഖൈബര്‍ ഉള്‍പ്പെടെ നാല് പടക്കപ്പലുകള്‍ നശിപ്പിച്ചു. ഡിസംബര്‍ നാലിനായിരുന്നു ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.

ALSO READ: Chief Of The Navy: നാവിക സേനാ തലപ്പത്ത് മലയാളി തിളക്കം; വൈസ് അഡ്മിറൽ ആർ ഹരികുമാർ നാവികസേന മേധാവിയായി ചുമതലയേറ്റു

ഇന്ത്യൻ സൈന്യത്തിന്റെ വിജയത്തിന്റെയും ഇന്ത്യ-പാകിസ്ഥാൻ യുദ്ധത്തിൽ മരിച്ച സൈനികരോടുള്ള ആദരമായുമാണ് നാവികസേനാ ദിനം ആചരിക്കുന്നത്. 1971ലെ യുദ്ധത്തിൽ പാകിസ്താന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചിയെ ആക്രമിച്ചതാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഇന്ന് ലോകത്തെത്തന്നെ ഏറ്റവും മികച്ച നാവികസേനകളിലൊന്നാണ് ഇന്ത്യൻ നാവികസേന. അത്യാധുനിക കപ്പലുകളും എയർക്രാഫ്റ്റുകളും നാവികസേനയുടെ ശേഖരത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News